728-pixel-x-90-2-learn
728-pixel-x-90
<< >>

ബിഎസ്എന്‍എല്‍: മാസം 249 രൂപ, ദിവസവും 10 ജിബി ഡേറ്റ

ന്യൂഡല്‍ഹി:ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളെ മറികടന്ന് അത്യുഗ്രന്‍ പാക്കേജുമായി ബി എസ് എന്‍ എല്‍ രംഗത്ത്.പ്രതിമാസം 249 രൂപയ്ക്ക് ദിവസവും പത്ത് ജി ബി വരെ ഉപയോഗിക്കാവുന്നതാണ് പ്ലാന്‍.രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെ പരിധിയില്ലാതെ സൗജന്യമായി കോള്‍ ചെയ്യാനും അവസരമുണ്ട്.

ബി എസ് എന്‍ എല്ലിന്റെ പുതിയ വൈര്‍ലെസ്സ് അണ്‍ലിമിറ്റഡ് പ്ലാനായാണ് പുതിയ സ്‌കീം ഏപ്രില്‍ ഒന്ന് മുതല്‍ വന്നുതുടങ്ങിയത്.സെക്കന്റില്‍ രണ്ട് എംബി സ്പീഡ് ലഭ്യമാകുന്ന തരത്തിലാണ് പാക്കേജ്.ഞായറാഴ്ച്ചകളില്‍ ദിവസം മുഴുവന്‍ സൗജന്യമായി പിരിധിയില്ലാതെ വിളിക്കാനും പുതിയ പദ്ധതിപ്രകാരം സാധിക്കും.

കമ്പനിയുടെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്ലാനുകളും മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് അത്യാകര്‍ഷകമാണ്.പ്രതിമാസം 339 രൂപയ്ക്ക് 56 ജി ബിയുടെ ഡേറ്റാ പാക്കേജാണ് അനുവദിച്ചിരിക്കുന്നത്.എന്നാല്‍ ഇതിന്റെ സൗജന്യ കോള്‍ പരിധി പ്രതിദിനം 25 മിനിറ്റ് വരെ മാത്രമാണ്.രാജ്യത്ത് ആദ്യമായി സൗജന്യ ഇന്റര്‍നെറ്റ് സേവനം അനുവദിച്ച ജിയോയുടെ പരിധി തീരുന്ന മുറയ്ക്കാണ് ബി എസ് എന്‍ എല്‍ അത്യാകര്‍ഷകമായ പ്ലാനുമായി രംഗത്തെത്തിയിരിക്കുന്നത്.

INDIANEWS24.COM Technology

 

 

Leave a Reply