728-pixel-x-90-2-learn
728-pixel-x-90
<< >>

ബി ഉണ്ണികൃഷ്ണന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ ആജീവനാന്ത വിലക്ക്

കൊച്ചി:അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. കേരളത്തിലെ എ ക്ലാസ് തിയേയറ്ററുടമകളുടെ സംഘടനായാണ്‌ കേരള ഫിലിം  എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.ബി ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതുന്നതോ സംവിധാനം ചെയ്യുന്നതോ നിര്‍മിക്കുന്നതോ ആയ ചിത്രങ്ങളൊന്നും ഇനി പ്രദര്‍ശിപ്പിക്കേണ്ടെന്ന കടുത്ത തീരുമാനമാണ്  ഫെഡറേഷന്റെ പൊതുയോഗത്തില്‍ എടുത്തിരിക്കുന്നത്.ബന്ധപ്പെട്ട നിര്‍മ്മാതാക്കളും വിതരണക്കാരും മറ്റു സിനിമാ പ്രവര്‍ത്തകരും ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഈ തീരുമാനം ശ്രദ്ധിക്കണമെന്നും അതനുസരിച്ചു ചിത്രങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും ഫെഡറേഷന്‍ അഭ്യര്‍ഥിച്ചു.

ഇതേ സമയം ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് ഈ മാസം 17നു റിലീസ് ചെയ്യുന്നതാണെന്ന് ഫെഡറേഷന്‍ അറിയിച്ചു.ചിത്രത്തിലെ നായകനായ മോഹന്‍ലാലിന്റെയും നിര്‍മ്മാതാവ് എ വി അനൂപിന്റെയും വിതരണക്കാരനായ ആന്റണി പെരുമ്പാവൂരിന്റെയും അഭ്യര്‍ഥന മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് ഫെഡറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.ഫെഡറേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മറ്റ് സംവിധായകരെയും സിനിമാ സംഘടനാ ഭാരവാഹികളെയും പിന്തിരിപ്പിച്ചുവെന്നാരോപിച്ചാണ് ഉണ്ണികൃഷ്ണനെതിരെ ഫെഡറേഷന്‍ രംഗത്തുവന്നത്.

swordഫെഡറേഷന്‍റെ ഏകാധിപത്യപരമായ തീരുമാനത്തിനെതിരെ എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കാന്‍ ഫെഫ്ക അടിയന്തിര യോഗം ചേരുകയാണ്.ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണിക്കൃഷ്ണന്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന്‍റെ അഭാവത്തിലാണ് യോഗം ചേരുന്നത്.ഏതായാലും അതിശക്തമായ പ്രതികരണം ഫെഫ്കയില്‍ നിന്നുമുന്ടാകുമെന്നുറപ്പാണ്.

സിനിമാ രംഗത്ത് പൊതുവേ കടുത്ത പ്രതിഷേധമാണ് വിലക്കിനെതിരെ ഉയരുന്നത്.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനെതിരെ പ്രത്യകിച്ച്ബി ഒരു കലാകാരനെതിരെയുള്ള ഇത്തരം ഫത്വകള്‍ ഒട്ടും ആശാസ്യമല്ല അനുവദിക്കപ്പെടാനും പാടില്ല.ഉണ്ണിക്കൃഷ്ണനെതിരെയുള്ള വിലക്ക് പിന്‍വലിക്കണമെന്നും ഇനി മേലില്‍ ഫെഫ്ക്കയും അമ്മയും അടക്കമുള്ള സംഘടനകള്‍ ഇനി ഒരിക്കലും ഒരു കലാകാരനെതിരെയും വിലക്കിന് മുതിരരുത് എന്നാണ് ഒരു മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകന്‍ പ്രതികരിച്ചത്.

വാല്‍ക്കഷണം : പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത( ധൈര്യമില്ലാത്ത) ഒരു മാക്ട അംഗം പറഞ്ഞത് ഇങ്ങനെയായിരുന്നു,”വാളെടുത്തവന്‍ വാളാലേ, വിലക്ക് ഏര്‍പ്പെടുത്തിയവന്‍ വിലക്കാലേ !! 

INDIANEWS MOVIES DESK

 

Leave a Reply