jio 800x100
jio 800x100
728-pixel-x-90
<< >>

ബിഹാറില്‍ അധികാരം വിശാലസഖ്യത്തിന്‌

പട്‌ന:ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യം വന്‍ ഭൂരിപക്ഷം.കേന്ദ്രം ഭരിക്കുന്ന ബി ജെ പി കേവല ഭൂരിപക്ഷത്തിന് ഏറെ പിന്നില്‍.

243 സീറ്റുകളുള്ള ബിഹാറില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായുള്ളത് 122 സീറ്റാണ്.ബിജെപിയെ നേരിടാന്‍ ഇവിടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാ ദളും ബദ്ധവൈരങ്ങള്‍ മറന്ന് ഒന്നിക്കാന്‍ തീരുമാനിച്ചിരുന്നു.സഖ്യം അതിഗംഭീരമായി മുന്നേറുന്നതാണ് ഞായറാഴ്ച്ച പുറത്തുവന്ന ഫലം വ്യക്തമാക്കുന്നത്.

തോല്‍വി അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ചു.അഭിനന്ദനത്തില്‍ നിതീഷ് ട്വിറ്ററിലൂടെ നന്ദിയും രേഖപ്പെടുത്തി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നിതീഷിനെ അഭിനന്ദനം അറിയിച്ചു.വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അറിയിച്ചു.ബിഹാറിലേത് ജനങ്ങളുടെ വിജയമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതാണ് ബിഹാറിലെ ജയമെന്നു കോണ്‍ഗ്രസ് നേതാവ് പി ിദംബരം പറഞ്ഞു.

INDIANEWS24.COM Patna

Leave a Reply