jio 800x100
jio 800x100
728-pixel-x-90
<< >>

ബിസിനസ്സുകാരെ ആകര്‍ഷിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബായും

ദുബായ്: പ്രവാസികളെയും ബിസിനസുകാരെയും ആകര്‍ഷിക്കുന്ന ലോകത്തിലെ ശക്തമായ 50 നഗരങ്ങളുടെ പട്ടികയില്‍ ആദ്യമായി ദുബായ് ഇടംപിടിച്ചു. അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ പ്രമുഖ നഗരങ്ങളെ ദുബായ് റാങ്കിംഗില്‍ പിന്തള്ളി. ഗ്ലോബല്‍ പവര്‍ ഇന്‍ഡക്‌സ് സിറ്റി ആണ് ശക്തമായ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

മോറി ബില്‍ഡിംഗിന്റെ ഭാഗമായ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അര്‍ബന്‍ സ്റ്റ്രാറ്റജീസ് 2008 മുതലാണ് വര്‍ഷംതോറും ശക്തമായ നഗരങ്ങളെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയത്. സാമ്പത്തികം, ജീവിത സാധ്യത, വികസനം, സാംസ്‌കാരിക ഇടപെടല്‍, പാരിസ്ഥിതിക സൗകര്യം എന്നിവ കണക്കിലെടുത്താണ് ഗ്ലോബല്‍ പവര്‍ ഇന്‍ഡക്‌സ് പട്ടിക തയ്യാറാക്കുന്നത്.

മിഡില്‍ ഈസ്റ്റില്‍ നിന്നും ഏറ്റവും മുന്നില്‍ പട്ടികയിലെത്തിയ ദുബായ് ആഗോള തലത്തില്‍ 23-ാം സ്ഥാനത്താണ്.പ്രമുഖ നഗരങ്ങളായ വാഷിംഗ്ടണ്‍ ഡിസി, വാന്‍കൂവെര്‍, ജനീവ, മാഡ്രിഡ്, ബോസ്റ്റണ്‍, ബാര്‍സിലോണ, ക്വാലാലമ്പൂര്‍, ബാങ്കോക്ക് തുടങ്ങിയവയ്ക്ക് മുകളിലാണ് ദുബായുടെ സ്ഥാനം. പട്ടിക പ്രകാരം ലണ്ടന്‍ ആണ് ഏറ്റവും ശക്തമായ നഗരമായി വിലയിരുത്തുന്നത്. ന്യൂയോര്‍ക്ക്, ടോക്യോ, പാരീസ്, സിംഗപ്പൂര്‍ എന്നിവയാണ് ആദ്യ അഞ്ചിലുള്ളത്.

INDIANEWS24.COM Gulf Desk

Leave a Reply