കൊച്ചി: ഒടിയന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഇന്നലെ പാലക്കാട് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇനി രഞ്ജിത്തിന്റെ ബിലാത്തിക്കഥയ്ക്കായ് ലണ്ടനിലേക്ക്.ഒടിയന്റെ ഒരു ഫൈറ്റ് രംഗം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനിടെ നീരാളി എന്ന ചിത്രം മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു.നീരാളി ജൂലൈയിൽ റിലീസ് ചെയ്യാനുളള നീക്കത്തിലാണ് അണിയറപ്രവർത്തകർ. ഒടിയൻ ഓണം റിലീസായാകും തിയറ്ററുകളിലെത്തുക.lഅമ്മയുടെ റിഹേഴ്സല്‍ ക്യാമ്പിനും തുടര്‍ന്ന് മേയ് 6നു നടക്കുന്ന അമ്മ ഷോയ്ക്കും ശേഷമാണ് മോഹന്‍ലാല്‍ ലണ്ടനിലേക്ക് തിരിക്കുന്നത്.
പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന ബിലാത്തികഥയില് , മണിയന്‍പിള്ളരാജുവിന്റെ മകന് നിരഞ്ജന്, കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ, സുരേഷ് കൃഷ്ണ , കോട്ടയം നസീര്‍ എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നു.അനു സിത്താര ,കനിഹ , ജുവല്‍മേരി , തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.
ലോഹം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്സുബൈര് എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്.ബിലാത്തികഥയുടെ ഛായാഗ്രഹണം രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രന് നിര്‍വഹിക്കുന്നു.ബികെ ഹരിനാരായണന്റെ വരികള്‍ക്കു വിനു തോമസ് സംഗീതം പകരുന്നു .
INDIANEWS24 MOVIE DESK