728-pixel-x-90-2-learn
728-pixel-x-90
<< >>

ബിറ്റോകിയന്‍ ഇടപാടുകാര്‍ക്ക് ആദായ വകുപ്പ് നോട്ടീസ്‌

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തുന്ന രാജ്യത്തെ നൂറ് കണക്കിന് ആളുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്. അയച്ചു. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തുന്ന എക്‌സ്‌ചേഞ്ചുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധനയിലൂടെ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്ത് 22,400 കോടി രൂപയുടെ ഇടപാടാണ് ക്രിപ്‌റ്റോ ഏക്‌സ്‌ചേഞ്ചുകളില്‍ നടന്നിട്ടുള്ളതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഐ ടി പ്രൊഫഷണല്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍, ജ്വല്ലറി ഉടമകള്‍ തുടങ്ങിയവരാണ് ഇടപാടുകാരില്‍ കൂടുതലും. പ്രധാനമായും മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നിവിടങ്ങളിലെ എക്‌സ്‌ചേഞ്ചുകളിലാണ് പരിശോധന നടത്തിയത്.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ഔദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കനത്ത നഷ്ടമുണ്ടാകാന്‍ സാധ്യതയെ കുറിച്ച് ധനമന്ത്രാലയം അടക്കമുള്ളവ മുന്നറിയിപ്പ് നല്‍കാറുണ്ട്. ആര്‍ ബി ഐയും ഇക്കാര്യത്തില്‍ കണിശമായ മുന്നറിയിപ്പാണ് ആവര്‍ത്തിച്ച് നല്‍കിക്കൊണ്ടിരിക്കുന്നത്.

INDIANEWS24.COM NEWDELHI

Leave a Reply