728-pixel-x-90-2-learn
728-pixel-x-90
<< >>

ബിയറിനെ ലോക ഉത്സവമാക്കിയ ലഹരിയില്‍ മ്യൂണിക്‌

മ്യൂണിക്: ബിയര്‍ കൊണ്ടുള്ള ഉത്സവം ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തകര്‍ത്താടാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റായ ഒക്ടോബര്‍ഫെസ്റ്റ് വരുന്ന മൂന്ന് വരെ തുടരും. രണ്ട് നൂറ്റാണ്ടോളമെത്തിയ ഈ ഉത്സവത്തിന് ജര്‍മ്മന്‍കാര്‍ നല്‍കിയിരിക്കുന്ന പേര് വീസന്‍ എന്നാണ്.

184-ാമത്തെ ബിയറുത്സവമാണ് ഇക്കൊല്ലം നടക്കുന്നത്. 200 വര്‍ഷം മുമ്പ് ഒരു വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ആദ്യമായി ഈ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. പിന്നീട് രാജാവായി മാറിയ ലുഡ്‌വിഗ് രാജകുമാരന്റേയും തെരേസ രാജകുമാരിയുടേയും വിവാഹത്തിനായിരുന്നു അത്. ആഗോളതലത്തില്‍ ആഘോഷമായി വളര്‍ന്നിരിക്കുന്ന ജര്‍മ്മനിയിലെ ബവേറിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ഈ ആഘോഷത്തിന് വലിയ ബിയര്‍ ഗ്ലാസുകളില്‍ ബിയര്‍ വിളമ്പും. ഒപ്പം നാടന്‍ വിഭവങ്ങളായ ബ്രാട് വേഴ്സ്റ്റ്, സോയര്‍ക്രോട്, പ്രെറ്റ്‌സെല്‍സ്, പോര്‍ക്ക് നക്കിള്‍ തുടങ്ങിയവയെല്ലാം ഇഷ്ടം പോലെ ലഭിക്കും. പുരുഷന്മാര്‍ തുകല്‍ ചേര്‍ത്ത വസ്ത്രങ്ങളായ ലെദര്‍ഹോസനും സ്ത്രീകള്‍ ഡേണ്‍ഡില്‍സും ധരിക്കും.

ജര്‍മ്മന്‍ ബിയര്‍ പ്യൂരിറ്റി ലോ എന്ന നിയമത്തിന് അനുസൃതമായി ഉണ്ടാക്കുന്നതും മ്യൂണിക്ക് നഗരപരിധിയില്‍ വാറ്റുന്നതുമായ ബിയര്‍ മാത്രമേ ഒക്ടോബര്‍ ഫെസ്റ്റില്‍ ഉപയോഗിക്കാറുള്ളുവെന്നതും ആഘോഷത്തിന്റെ മറ്റൊരു വസ്തുതയാണ്.

INDIANEWS24.COM Munich

Leave a Reply