728-pixel-x-90-2-learn
728-pixel-x-90
<< >>

ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ക്കായി ഉടമകള്‍ മടിക്കുന്നു

തിരുവനന്തപുരം:മന്ത്രിസഭ തീരുമാനിച്ചെങ്കിലും അടച്ചുപൂട്ടിയ 418 ബാറുകളുടെ ഉടമകള്‍ ഉടനെയൊന്നും ബയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങിയേക്കില്ല.ഇതിനായുള്ള ലൈസന്‍സിന് ഫീസടച്ചാല്‍ മൂന്ന് മാസം കഴിഞ്ഞ് വീണ്ടും പുതുക്കേണ്ടിവരും.മാത്രമല്ല ബാറുകളില്‍ വിദേശ മദ്യം സംബന്ധിച്ച കേസില്‍ തീര്‍പ്പായിട്ടില്ലെന്നും ബാറുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗം സംസ്ഥാനത്ത് നിലവാരമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ അടച്ചുപൂട്ടിയ 418 ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കായി ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ലൈസന്‍സിനായി ഓരോ ബാര്‍ ഹോട്ടലുടമകളും നല്‍കേണ്ടിവരുന്നത് നാല് ലക്ഷം രൂപ വീതമായിരിക്കും.ഈ തുക നല്‍കി ലൈസന്‍സ് എടുത്താല്‍ തന്നെ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം മാത്രമുള്ളതിനാല്‍ അതിന് ശേഷം വീണ്ടും ഫീസ് ഒടുക്കേണ്ടിവരും.ഇത് വലിയ നഷ്ടകച്ചവടമായിരിക്കുമെന്ന് ഉടമകള്‍ കണക്കുകൂട്ടുന്നു.

കോടതിവിധി തങ്ങള്‍ക്ക് അനുകൂലമായാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വിദേശമദ്യം വില്‍ക്കാന്‍ കഴിയുമെന്നതും ധൃതി പിടിച്ചു ലൈസന്‍സ് എടുക്കേണ്ടെന്ന തീരുമാനമെടുക്കാന്‍ ബാറുടകമളെ പ്രേരിപ്പിക്കുന്നു.അതേസമയം ഏതൊക്കെ ബാറുകളില്‍ ബീയര്‍- വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാമെന്നു തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് അധികൃതരും പറയുന്നു. ഇത്തരത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ബീയര്‍- വൈന്‍ പാര്‍ലര്‍ ലൈസന്‍സിനുള്ള അപേക്ഷയുമായി ബാറുടമകള്‍ ഉടനെയൊന്നും എത്താനിടയില്ലെന്ന നിഗമനത്തിലാണ് എക്‌സൈസ് വകുപ്പ്.

INDIANEWS24 KERALA

Leave a Reply