728-pixel-x-90-2-learn
728-pixel-x-90
<< >>

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വൈകുന്നു,ഒത്തു തീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നു കോടിയേരി ബാലകൃഷ്ണന്‍

മുംബൈ: ബിനോയ്‌ കോടിയേരിക്കെതിരെ മുംബൈയില്‍ നിന്നുള്ള യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ പൊലീസ് അന്വേഷണം വഴി മുട്ടുന്നു. ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകു. ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വൈകുന്നതാണ് ഇപ്പോള്‍ പൊലീസിനെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്.ഹർജിയിൽ വ്യാഴാഴ്ച ഉത്തരവ് വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. നേരത്തെ ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുൻകൂർ ജാമ്യഹർജി നൽകിയതോടെ ഈ തീരുമാനം മരവിപ്പിച്ചിരുന്നു.യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനിടയിൽ പരാതിക്കാരിയുടെ കുടുംബം നിരന്തരം പൊലീസിൽ സമ്മർദ്ദം ചെലുത്തുകയും പുതിയ തെളിവുകൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുകയും ചെയ്യുകയാണ്.

അതെ സമയം ബിനോയിയുടെ പിതാവും സി പി എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പുത്രനെതിരായി ഉയര്‍ന്ന ആരോപണത്തിനെ ആസ്പദമാക്കി വാര്‍ത്താസമ്മേളനം നടത്തി.താനോ പാര്‍ട്ടിയോ ഒരു സഹായവും ബിനോയ്‌ കോടിയേരിക്ക് നല്‍കിയിട്ടില്ലെന്നും ഇനി നല്‍കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.തന്റെ മകൻ ബിനോയ‌്ക്കെതിരെയുള്ള പീഡനപരാതിയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ലെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.ഇക്കഴിഞ്ഞ ജനുവരിയിൽ ബിനോയ‌് യുടെ പേരിൽ വീട്ടിൽ നോട്ടീസ‌് വന്നപ്പോഴാണ‌് വിവരം അറിഞ്ഞത‌്.ഇതേ കുറിച്ച‌് ചോദിച്ചപ്പോൾ ബിനോയ‌്  എല്ലാം നിഷേധിച്ചു.തുടർന്നാണ‌് നിജസ്ഥിതി അറിയാനായി തന്റെ ഭാര്യ വിനോദിനി മുംബൈയിൽ പോയി കാര്യങ്ങൾ തിരക്കിയത‌്. അത‌്  അമ്മ എന്ന നിലയ‌്ക്ക‌് മാത്രമാണ‌്.

ഒരു സഹായവും ചെയ്യില്ലെന്ന‌്  ബിനോയിയോട‌് വ്യക്തമാക്കിയിട്ടുണ്ട‌്. പാർടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും വിഷയത്തിൽ ഇടപെടില്ലെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന‌് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ അഭിഭാഷകൻ വി കെ ശ്രീജിത്തിനെ തനിക്കറിയാം. അദ്ദേഹത്തോട‌് സംസാരിച്ചത‌് വസ‌്തുത അറിയാനാണ‌്. ഒത്തുതീർപ്പിന‌് ശ്രമിച്ചിട്ടില്ലെന്ന‌് അഭിഭാഷകൻതന്നെ പറഞ്ഞിട്ടുണ്ടെന്ന‌്  കോടിയേരി പറഞ്ഞു.

കേസ‌് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയറ്റിൽ ചർച്ച ചെയ്ത കാര്യവും അത് സംബന്ധിച്ച തന്റെ നിലപാടും  റിപ്പോർട്ട് ചെയ്തു. സെക്രട്ടറിയറ്റ് എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കോടിയേരി പറഞ്ഞു.സത്യസന്ധമായ അന്വേഷണത്തിലൂടെ ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് തെളിയിക്കണം എന്നതാണ് കോടിയേരിയുടെ നിലപാട്.

INDIANEWS24 TVPM DESK

 

Leave a Reply