728-pixel-x-90-2-learn
728-pixel-x-90
<< >>

ബിജെപി തരംഗം; ഡല്‍ഹിയില്‍ എഎപി രണ്ടാം കക്ഷി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍കുതിപ്പ്. മൂന്നിടത്ത് ഭരണം പിടിച്ച ബിജെപി ഡല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഛത്തിസ്‌ഗഡില്‍ ഒഴികെ എല്ലായിടത്തും തകര്‍ന്നടിഞ്ഞ കോണ്ഗ്രസിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇരട്ടയക്കം തികയ്ക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയില്‍ കൊണ്ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്ത  അരവിന്ദ് കേജ് രിവാളിന്റെ ആം ആദ്മി പാര്‍ടി വലിയ രണ്ടാമത്തെ കക്ഷിയായി. ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെ കേജ് രിവാള്‍ വമ്പന്‍ജയം നേടി.
ന്യൂഡല്‍ഹിയില്‍ ഒരു പാര്‍ടിക്കും ഭൂരിപക്ഷം കിട്ടിയില്ല.. ആകെയുള്ള 70 സീറ്റില്‍ 31 ബിജെപിയും 28  എഎപിയും നേടി. കോണ്ഗ്രസ് 8 സീറ്റില്‍ ഒതുങ്ങി.
199 സീറ്റുകളുള്ള രാജസ്ഥാനില്‍ ബിജെപി നാലില്‍ മൂന്ന് ഭൂരിപക്ഷം നേടി. 162 സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്ഗ്രസിന് 21 മാത്രം.  230 സീറ്റുള്ള മദ്ധ്യപ്രദേശില്‍ ബിജെപി 165 സീറ്റില്‍ ജയിച്ചപ്പോള്‍   കോണ്ഗ്രസ് 58 സീറ്റുമായി ഏറെ പിന്നിലാണ്. എക്സിറ്റ് പോളുകളില്‍ കോണ്ഗ്രസിന് സാധ്യത പറഞ്ഞിരുന്ന  ഛത്തിസ്‌ഗഡില്‍ ബിജെപി 49  സീറ്റ് നേടി വീണ്ടും അധികാരത്തില്‍ എത്തി.  കോണ്ഗ്രസ് 39 സീറ്റ് നേടി.

Leave a Reply