728-pixel-x-90-2-learn
728-pixel-x-90
<< >>

ബിജെപി കേരള അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു.

ന്യൂഡൽഹി:ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
ശ്രീധരൻ പിള്ളയ്ക്ക് മുൻപ് ബി ജെ പി പ്രസിഡണ്ടായിരുന്ന കുമ്മനം രാജശേഖരനെയും മിസോറാം ഗവർണറായി നിയമിച്ചിരുന്നു. പിനീട് ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കുമ്മനത്തോട്  ഗവർണർ സ്‌ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച്ചവെയ്ക്കാൻ ബി ജെ പി ക്ക് കഴിയാതിരുന്നതിന് ശ്രീധരൻ പിള്ള വിമർശന വിധേയനായിരുന്നു.ഹൈക്കോടതി അഭിഷകനായ ശ്രീധരൻ പിള്ള രണ്ടു തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ശ്രീധരൻ പിള്ളയ്ക്ക് പിൻഗാമിയായി ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത് ജനറല്‍ സെക്രട്ടറി സുരേന്ദ്രനാണ്.മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ, എം ടി രമേശ് എന്നിവർക്കും സാധ്യതയുണ്ട്.
INDIANEWS24 Political Desk

Leave a Reply