728-pixel-x-90-2-learn
728-pixel-x-90
<< >>

മോഡി തരംഗത്തില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം:എന്‍ ഡി എയ്ക്ക് 332

ന്യൂഡല്‍ഹി: എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നുന്ന പ്രകടനം. മോഡി തരംഗം ആഞ്ഞടിച്ച് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുകയാണ്.

ബി ജെ പി 281 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി.കേവല ഭൂരിപക്ഷത്തിനു 272 സീറ്റുകളാണ് വേണ്ടിയിരുന്നത്.എന്‍ഡിഎയ്ക്ക് 333 സീറ്റില്‍ മുന്‍തൂക്കമുണ്ട്.24 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയെന്ന ചരിത്ര നേട്ടമാണ് ബിജെപി കുറിച്ചത്.ശിവസേന 19 സീറ്റുകളും ടി ഡി പി 14 സീറ്റുകളും നേടി.

അതേസമയം കോണ്‍ഗ്രസ് 46 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മുന്നണി ആകെ 59 സീറ്റിലും. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസ് 153 സീറ്റ് നേടിയിരുന്നു. നിലവിലെ യുപിഎ സര്‍ക്കാരിലെ മുപ്പതോളം മന്ത്രിമാര്‍ പരാജയത്തിലേക്ക് നീങ്ങുകയാണ്.അതേ സമയം കേരളത്തില്‍ മത്സരിച്ച എല്ലാ യു പി എ കേന്ദ്രമന്ത്രിമാരും വിജയിച്ചു.

ജയലളിതയുടെ എ ഐ എ ഡി എം കെ 36 സീറ്റുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 33 സീറ്റുകളോടെ നാലാമത്തെത്തി.നവീന്‍ പട്നായിക്കിന്റെ ബി ജെ ഡി 18 സീറ്റുകള്‍ നേടി.

6ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മികച്ച വിജയം നേടിയതോടെ നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ 21ന് നടക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം അറിയിച്ചു. ഇത് ഭാരതത്തിന്റെ വിജയമാണെന്നും വരാനിരിക്കുന്നത് നല്ല നാളുകളാണെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.   മോഡി മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും മികച്ച വിജയം നേടി. വഡോദരയില്‍ അഞ്ച് ലക്ഷത്തിനും മേലെയാണ് മോഡിയുടെ ഭൂരിപക്ഷം. വാരണാസിയില്‍ അദ്ദേഹം ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് ജയിച്ചത്.

INDIANEWS NEW DELHI

Leave a Reply