jio 800x100
jio 800x100
728-pixel-x-90
<< >>

ബിജെപിയെ സഹായിക്കുവാന്‍ ഇടതുപക്ഷത്തോട‌് മൽസരിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളം പരാജയപ്പെടുത്തണമെന്നു സീതാറാം യെച്ചൂരി

ആലപ്പുഴ: ഇടതു പക്ഷത്തിനു വേരോട്ടമുള്ളതും ബിജെപിക്ക‌് യാതൊരു മേല്‍ക്കോയ്മയോ സാന്നിധ്യമോ ഇല്ലാത്ത വയനാട്ടിൽ മൽസരിച്ചു  ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതിന‌് മുൻഗണന നൽകുന്ന കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തകണമെന്ന‌് ആലപ്പുഴ ലോകസഭാ മണ്ഡലം എൽഡിഎഫ‌്സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം ഇഎംഎസ‌് സ‌്റ്റേഡിയത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്ന  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി പറഞ്ഞു. അമേഠിയിൽ തോറ്റുപോയേക്കാമെന്ന  ഭീതിയിലാണ‌് രാഹുൽ കേരളത്തിലേക്കു വരുന്നതെങ്കിൽ വയനാടും സുരക്ഷിതമല്ലെന്ന‌്  അദ്ദേഹം മനസിലാക്കണം. കേരളത്തിൽ വന്ന‌് ഇടതുപക്ഷത്തോട‌് മൽസരിക്കുന്ന  രാഹുൽ  യഥാർഥത്തിൽ ബിജെപിയെ സഹായിക്കുകയാണ‌്.  തെക്കേയിന്ത്യയിൽ മൽസരിക്കാനാണെങ്കിൽ അമ്മയും അമ്മൂമ്മയുമൊക്കെ ചെയ‌്തതുപോലെ കർണ്ണാടകത്തിൽ പോയി മൽസരിക്കാമായിരുന്നു. രാഹുലിന്റെ ഈ നടപടിക്കു മറുപടിയായി യുഡിഎഫിന്റെ 20 സ്ഥാനാർഥികളെയെും പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കുക,  മെച്ചപ്പെട്ട ഇന്ത്യയ‌്ക്കുവേണ്ടി പോരാടുക എന്ന കടമ കേരളം നിറവേറ്റണം.  

എത്രമാത്രം ഇടതുപക്ഷം പാർലമെന്റിൽ ശക്തമാകുന്നുവോ  അത്രമാത്രം ഗവർമെന്റിന്റെ നയങ്ങൾ പാവപ്പെട്ടവർക്ക‌് അനുകൂലമാക്കാൻ കഴിയും. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വന്ന ഒന്നാം യുപിഎയുടെ  കാലത്ത‌്  ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു. എന്നാൽ രണ്ടാം യുപിഎയുടെ കാലത്ത‌് അതുണ്ടായില്ല.മോഡിയുടെ ഭരണത്തിൽ തൊഴിലില്ലായ‌്മ കഴിഞ്ഞ 48 വർഷത്തെ ഏറ്റവും  ഉയർന്ന നിലയിലാണ‌്. അതിസമ്പന്നരായ ഏതാനും പേർക്കുവേണ്ടിയാണ‌് മോഡിയുടെ ഭരണം.രണ്ടാം  യുപിഎയുടെ ഭരണകാലത്ത‌് ഇന്ത്യയിലെ മൊത്തം സ്വത്തിന്റെ 49 ശതമാനം ഒരു ശതമാനം ആളുകളുടെ കയ്യിലായിരുന്നു. എന്നാൽ  മോഡിയുടെ അഞ്ചു വർഷത്തെ ഭരണം  കഴിഞ്ഞപ്പോൾ  മൊത്തം സമ്പത്തിന്റെ 73 ശതമാനം ഒരു ശതമാനം ആളുകുടെ കൈയിലായി.  

കോൺഗ്രസ‌് പ്രകടന പത്രിക ബിജെപി സർക്കാർ പിന്തുടരുന്ന  നയത്തിന്റെ പകർപ്പ‌ാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷം വിഭാഗീയത സൃഷ്ടിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം വസ‌്തുതകൾക്ക‌് എതിരാണ‌്.  ബിജെപിയെ അധികാരത്തിൽനിന്ന‌് മാറ്റാനും കോൺഗ്രസിന്റെ ജനവിരുദ്ധ നയത്തെ പരാജയപ്പെടുത്താനുമുള്ള പോരാട്ടമാണ‌് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം വൈക്കത്ത‌് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൻമോഹൻ സിങ‌് സർക്കാർ നടപ്പാക്കിയ തെറ്റായ സാമ്പത്തിക നയവും വ്യാപകമായ അഴിമതിയുമാണ‌് ബിജെപിയെ അധികാരത്തിൽ എത്തിച്ചത‌്. മോഡി സർക്കാർ അതേനയം കൂടുതൽ ശക്തമായി നടപ്പാക്കി. ഇപ്പോൾ കോൺഗ്രസ‌് അതിന്റെ പ്രചാരകരായി. എന്നാൽ  ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കുന്നതിലൂടെ മാത്രമേ ഈനയം തിരുത്താനാകൂ. 2004 ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത‌് ഇത‌് കണ്ടതാണ‌്. വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും കേന്ദ്ര വനാവകാശ –- ഭക്ഷ്യസുരക്ഷാ –- വിദ്യാഭ്യാസ അവകാശ നിയമങ്ങളും രാജ്യത്ത‌് കൊണ്ടുവരുന്നതിൽ നിർണായക ഇടപെടൽ നടത്തിയത‌് ഇടതുപക്ഷമാണ‌്.

2004 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബദൽ സർക്കാർ രൂപീകരിക്കുമ്പോൾ കോൺഗ്രസുകൂടി അതിൽ ഉൾപ്പെടുമെന്ന‌് അറിഞ്ഞുകൊണ്ടാണ‌് കേരളം എൽഡിഎഫിന‌് മികച്ച വിജയം സമ്മാനിച്ചത‌്‌. ‌എല്ലാ പൗരാവകാശങ്ങളും ഇല്ലാതാകുന്ന ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ‌് നിലനിൽക്കുന്നത‌്. എന്നാൽ കോൺഗ്രസിന‌് ബിജെപിയുടെ സാമ്പത്തിക നയത്തെയൊ വർഗീയതയെയോ എതിർക്കാനാകില്ല. ഇതു മനസ്സിലാക്കി എൽഡിഎഫിന‌് മുഴുവൻ സീറ്റിലും മികച്ച വിജയം ജനങ്ങൾ സമ്മാനിക്കും–- യെച്ചൂരി പറഞ്ഞു.

INDIANEWS24 ELECTION DESK

Leave a Reply