728-pixel-x-90-2-learn
728-pixel-x-90
<< >>

ബിജെപിയുടെ ടിക്കറ്റ് ഗാംഗുലിക്ക് വേണ്ട

കൊല്‍ക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആക്കാമെന്ന ബിജെപിയുടെ ക്ഷണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി നിരസിച്ചു. ജയിച്ചാല്‍ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയ നരേന്ദ്രമോഡി നേരിട്ടാണ് ഗാംഗുലിയെ വലയിലാക്കാന്‍ ശ്രമിച്ചത്.
ബിജെപിയില്‍ നിന്ന് ക്ഷണമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. പക്ഷേ ഞാന്‍ മത്സരിക്കാനില്ല. എന്‍റെ മേഖല ക്രിക്കറ്റ് ആണ്. പാര്‍ലമെന്റ് അല്ല- ഗാംഗുലി പറഞ്ഞു.

Leave a Reply