728-pixel-x-90-2-learn
728-pixel-x-90
<< >>

ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയതില്‍ ഹൈക്കോടതി വിമര്‍ശം

കൊച്ചി:സോളാര്‍ കേസിലെ പ്രധാനപ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ തെളിവെടുപ്പിന് കൊണ്ടുപോയതിനെ സംസ്ഥാന ഹൈക്കോടതി വിമര്‍ശിച്ചു.ജസ്റ്റീസ് ബി ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ കമ്മിഷന് നേര്‍ക്കാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിമര്‍ശനം ഉന്നയിച്ചത്.

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ വിധി പറഞ്ഞ ജസ്റ്റീസ് ബി കമാല്‍പാഷയാണ് സോളാര്‍ കമ്മീഷന്‍ നടപടിയെ എതിര്‍ത്തത്.തെളിവെടുപ്പിന് കൊണ്ടുപോയത് ചട്ടവിരുദ്ധമായിരുന്നുവെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ച്ച ചൂണ്ടിക്കാട്ടിയത്.കൊലക്കേസ് പ്രതിയെ ഇങ്ങനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് മുമ്പ് സെഷന്‍സ് കോടതിയുടെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ അത് ഉണ്ടായില്ല. നിയമപരമായ അനുമതി വാങ്ങാതെ ഇങ്ങനെ സി.ഡി കണ്ടെത്താനെന്ന പേരില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത് ന്യായീകരിക്കാന്‍ കഴിയില്ല. കൊലക്കേസ് പ്രതിയെ കൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മന്ത്രി കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു.അതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു.സോളാര്‍ കേസില്‍ പണം നഷ്ടപ്പെട്ട ഒരാളുടെ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍.

INDIANEWS24.COM Kochi

Leave a Reply