jio 800x100
jio 800x100
728-pixel-x-90
<< >>

ബിജു രമേശില്‍ നിന്നും മൊഴിയെടുത്തു; ഒത്തുകളിയെന്നു ആരോപണം

തിരുവനന്തപുരം:കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്തെ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴ ആരോപണങ്ങള്‍ അയയുന്നതായി സൂചന.ഇതു സംബന്ധിച്ച് ഇന്നുണ്ടായത് ചില നിര്‍ണായക തീരുമാനങ്ങള്‍.ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സിന് കേരള ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.ബിജു രമേശ് മൊഴിനല്‍കി.എന്നാല്‍ ഒരു ഒത്തുകളിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.ബിജു രമേശ് ധനമന്ത്രിക്കെതിരെ ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത്തിന്റെ അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സില്‍ പരാതി നല്‍കി.ഇതേ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.പ്രാഥമികാന്വേഷണം നടത്തിയ ശേഷം തെളിവു കിട്ടിയാല്‍ കേസെടുത്തു മൂന്നോട്ട് പോകാം എന്നായിരുന്നും അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം.അതിന്‍ പ്രകാരമായിരുന്നു ബിജുവില്‍ നിന്നും മൊഴിയെടുത്തത്.

മുന്‍ എക്സൈസ് വകുപ്പ് മന്ത്രിയും ബാറുടമകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനാണ് ബാര്‍ കോഴ വിവാദത്തില്‍ യു ഡി എഫിന് അനുകൂലമായ വഴിത്തിരിവുണ്ടാക്കിയതെന്നു അറിയുന്നു.അദ്ദേഹത്തിന്റെ മധ്യസ്ഥതതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ വിജയിച്ചു എന്നും അത് പ്രകാരമാണ് ബാറുടമകല്‍ നിലപാട് മാറ്റിയതെന്നുമാണ് തലസ്ഥാന വാര്‍ത്തകള്‍.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് ധനകാര്യമന്ത്രി കെ എം മാണി ബാര്‍ തുറപ്പിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നത്.ഇതില്‍ പ്രാഥമികാന്വേഷണം നടത്താന്‍ തെക്കന്‍ മേഖല വിജിലന്‍സ് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.ഇവര്‍ക്ക് മുമ്പാകെയാണ് വെള്ളിയാഴ്ച്ച രമേശ് മൊഴി നല്‍കിയത്.എല്ലാ കാര്യങ്ങളും തെളിവുസഹിതം വിശദീകരിച്ചതായി ബിജു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.കോഴ നല്‍കിയെന്ന കാര്യത്തില്‍  ഉറച്ചു നല്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.418 ബാറുകള്‍ പൂട്ടും മുമ്പേയാണ് ഒരു കോടി രൂപ ബാറുടമകള്‍ നല്‍കിയതെന്നും ബിജു പറഞ്ഞു.

bar biju oommen maniഇതിനിടെ ബാര്‍ ഉടമകള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിക്കുക കൂടി ചെയ്തതൊടെയാണ് ബാര്‍ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചനകളെത്തിയത്.അതേസമയം ആലപ്പുഴയിലെ അരൂരിലുള്ള ബാര്‍ ഉടമ മനോഹരന്‍ കോഴ നല്‍കിയതായുള്ള ആരോപണത്തില്‍ വ്യക്തതയില്ലെന്ന നിലപാടുമായി രംഗത്തെത്തി.മാണിയെ തനിക്കറിയില്ലെന്നും പണം നല്‍കിയെന്ന കാര്യം സുഹൃത്തുക്കള്‍ പറഞ്ഞുള്ള അറിവാണെന്നും മനോഹരന്‍ പറഞ്ഞു.ഇക്കാര്യങ്ങള്‍ വിജിലന്‍സിനെ രേഖാമൂലം അറിയിച്ചതായും ഇയാള്‍ വ്യക്തമാക്കിയതോടെ പ്രശ്‌നം ഒത്തുതീര്‍പ്പായേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ബിജു രമേശും പിന്‍മാറ്റത്തിനുള്ള സൂചന നല്‍കിയതായി അറിയുന്നു.ബാറുകള്‍ പൂട്ടുന്നതിന് മുമ്പാണ് പണം നല്‍കിയതെന്നും ബാറുകള്‍ പൂട്ടുന്ന കാര്യം അറിയില്ലായിരുന്നുവെന്നും ബിജു വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.ഇതോടെ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ വേണ്ടിയാണ് പണം നല്‍കിയതെന്ന ബിജുവിന്റെ തുടക്കം മുതലേയുള്ള ആരോപണത്തിന് പ്രസക്തയില്ലാതായ മട്ടാണ്.ഈ സാഹചര്യത്തിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പായേക്കാം എന്ന സൂചന വരുന്നത്.

വാല്‍ക്കഷണം : കെ പി സി സി ക്ക് താമസം വിനാ ഒരു പുതിയ പ്രസിഡന്റുണ്ടാകും.ശ്രീനാരായണീയന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ വന്ധ്യദേഹത്തിനു എണ്‍പത് വയസിനു മേല്‍ പ്രായമുണ്ടത്രേ.വക്കം അബ്ദുള്‍ഖാദര്‍ മൌലവിയെക്കാളും ദേശീയ പ്രശസ്തനായ അദ്ദേഹത്തിനു സ്വജാതിയില്‍പ്പെട്ട സുധീരനന്ദ സ്വാമികളുടെ ഒരു അസ്കിതയും ഇല്ലെന്നുമറിയുന്നു.ജനപക്ഷത്ത് നിന്നുമുള്ള യാത്രയും കഴിഞ്ഞു അനന്തപുരിയിലെത്തുമ്പോള്‍ കേള്‍ക്കുവാന്‍ പോകുന്ന അശരീരി:വാളെടുത്തവന്‍ വാളാലേ, ബാറില്‍ തൊട്ടവന്‍ ബാറാലെ !

Leave a Reply