728-pixel-x-90-2-learn
728-pixel-x-90
<< >>

ബിജു രമേശിന്റെ കാര്‍ മാണിയുടെ വീട്ടിലെത്തിയതിന് വ്യക്തമായ തെളിവ്‌

തിരുവനന്തപുരം:ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിയുടെ ഔദ്യോഗിക വസതിയില്‍ ബിജു രമേശിന്റെ കാര്‍ എത്തിയതിന് വ്യക്തമായ തെളിവ്.മാണിയുടെ വീട്ടിലെത്തുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും വിജിലന്‍സാണ് ഇക്കാര്യം കണ്ടെത്തിയത്.വിജിലസിന്റെ പരിശോധന പുറത്തായതോടെ കെ എം മാണിയുടെ വീട്ടിലെത്തി പണം നല്‍കിയെന്ന ബിജു രമേശിന്റെ മൊഴി സാധൂകരിക്കുന്നതാണ് പുതിയ തെളിവുകള്‍.

മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ 2014 ഏപ്രില്‍ രണ്ടിനും മേയ് മൂന്നിനും ബിജു രമേശിന്റെ വാഹനം എത്തിയതായി അവിടത്തെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ബിജുവിന്റെ കെ.എല്‍.01 ബി.ബി.7878 എന്ന വാഹനത്തിലാണ് 35 ലക്ഷം രൂപയുമായി മാണിയുടെ വീട്ടില്‍ പോയതെന്ന് ഡ്രൈവര്‍ അമ്പിളി നേരത്തെ മൊഴി നല്‍കിയത്.ഇതോടെ മാണിയുടെ നില കൂടുതല്‍ പരുങ്ങലിലായി.

അമ്പിളി നല്‍കിയ മൊഴി ശരിയാണോ എന്ന് അറിയാന്‍ വേണ്ടിയാണ് കഴിഞ്ഞദിവസം മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.

INDIANEWS24.COM TVPM

Leave a Reply