728-pixel-x-90-2-learn
728-pixel-x-90
<< >>

ബിജു തയ്യില്‍ചിറ മികച്ച പ്രവാസിനടന്‍

തിരുവനന്തപുരം: അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം ഈ വര്‍ഷത്തെ സിനിമ, ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പ്രവാസിനടനുള്ള അവാര്‍ഡ് കാനഡയിലെ പ്രമുഖ കലാ-സാംസ്‌കാരിക പ്രവര്‍ത്തകനായ ബിജു തയ്യില്‍ചിറയ്ക്കാണ്. ബേബിസിറ്റര്‍ എന്ന ടെലിഫിലിമിലെ അഭിനയമാണ് ബിജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബിജുതന്നെ സംവിധാനം ചെയ്ത ബേബി സിറ്ററാണ് മികച്ച ടെലിഫിലിം. ജി എസ് പ്രദീപ്‌ അധ്യക്ഷനായ ജൂറി സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

രണ്ട് പതിറ്റാണ്ടോളമായി ടൊറന്റോയിലെ കലാ-സാംസ്‌കാരിക രംഗത്ത്‌ സജീവസാന്നിധ്യമാണ് ബിജു തയ്യില്‍ചിറ. നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. നിരവധി ടെലിഫിലിമുകള്‍ക്കും നാടകങ്ങള്‍ക്കും സീരിയലുകള്‍ക്കും രൂപംനല്‍കുകയും അഭിനയിക്കുകയും ചെയ്തു. ഇവയില്‍ അമ്മ, താജ്മഹല്‍, ക്രിസ്തു ജനിച്ചത്‌ ഭാരതത്തില്‍, ആര്‍ദബാന്‍, ക്ലോസ് ടു ഹാര്‍ട്ട്, മുടിയനായ പുത്രന്‍ എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റി. ഡോളര്‍ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷവും ബിജു അവതരിപ്പിച്ചിട്ടുണ്ട്.

പ്രവാസിജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും കലയോടും അഭിനയത്തോടുമുള്ള അഭിനിവേശം കൈവിടാതിരുന്ന ബിജുവിന് അര്‍ഹിക്കുന്ന ആദരമാണ് ഈ അവാര്‍ഡ്. ആലപ്പുഴ പൂന്തൊപ്പ് സ്വദേശിയാണ്. ഭാര്യ ലൌലി. മക്കള്‍: നിതിന്‍, സെബിന്‍.

പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി അഭിനയിച്ച ബാല്യകാല സഖി മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. മികച്ച സീരിയല്‍ നടനായി കുമരകം രഘുനാഥ്, നടിയായി മീര എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷന്‍ ഷോയ്ക്കുള്ള അവാര്‍ഡ് പീപ്പിള്‍ ടിവിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷന്‍ നേടി. മാതൃഭൂമി ടിവിയില്‍ ജോര്‍ജ് പുളിക്കന്‍ അവതരിപ്പിക്കുന്ന ധീം തരികിട തോം ആണ് മികച്ച ആക്ഷേപഹാസ്യ പരിപാടി.

One Response to ബിജു തയ്യില്‍ചിറ മികച്ച പ്രവാസിനടന്‍

  1. Biby Sebastian Reply

    May 10, 2014 at 10:46 PM

    Congrats Biju Thayilchira..

Leave a Reply