728-pixel-x-90-2-learn
728-pixel-x-90
<< >>

‘ബിജു’ ഈ ആഴ്ചയും ആക്റ്റ് ചെയ്യും

 

ടൊറന്റോ: നിവിന്‍ പോളി നായകനായ ‘ആക് ഷന്‍ ഹീറോ ബിജു’ തുടര്‍ച്ചയായ രണ്ടാം വാരാന്ത്യത്തിലും ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കും. മൂന്ന് കേന്ദ്രങ്ങളിലായി 5 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പ്രേമം സിനിമയിലെ പഞ്ചാരനായകന് ശേഷം പോലീസ് ഉദ്യോഗസ്ഥനായി നിവിന്‍ പോളി കയ്യടി നേടിയ ചിത്രമാണ്‌ ആക് ഷന്‍ ഹീറോ ബിജു എറണാകുളം നഗരത്തിലെ ഒരു എസ്ഐ ആയ ബിജു പൌലോസ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്‌. അനു ഇമ്മാനുവേലാണ് നായിക. സുരാജ് വെഞ്ഞാറമൂട്, മേഘനാദന്‍, ദേവി അജിത്‌, ജോജു ജോര്‍ജ്, രോഹിണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ശനി, ഞായര്‍ [ഫെബ്രുവരി 13, 14] ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.00ന് സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലും  [1571 SANDHURST CIRCLE] 3.15ന് ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസിലും [1530 ALBION ROAD] ചിത്രം പ്രദര്‍ശിപ്പിക്കും. ഞായര്‍ വൈകിട്ട് 4.00ന്   റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസിലാണ് [115 YORK BLVD, RICHMOND HILL] മറ്റൊരു പ്രദര്‍ശനം.

Leave a Reply