728-pixel-x-90-2-learn
728-pixel-x-90
<< >>

‘ബിജു’വും വന്നു; ടൊറന്റോയ്ക്ക് ഇത് മലയാളം ‘ഫിലിം ഫെസ്റ്റ്’

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഈയാഴ്ച തിയറ്ററുകളില്‍ പോയാല്‍ കേരളത്തില്‍ എത്തിയോ എന്ന് തോന്നിപ്പോയേക്കാം. കാരണം വിശാല ടൊറന്റോയിലെ വിവിധ തിയറ്ററുകളിലായി ഈ വാരാന്ത്യം കളിക്കുന്നത് മൂന്ന് മലയാള സിനിമകള്‍. ഒരു മലയാളം ഫിലിം ഫെസ്റ്റിവലിന്റെ പ്രതീതി. ആക് ഷന്‍ ഹീറോ ബിജു, പാവാട, 2കണ്‍ട്രീസ്‌ എന്നിവയാണ് ടൊറന്റോ തിയറ്ററുകളെ മലയാളമയമാക്കുക.

പ്രേമം സിനിമയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ആക് ഷന്‍ ഹീറോ ബിജു കേരളത്തില്‍ റിലീസ് ചെയ്ത ഉടന്‍തന്നെ കാനഡയിലും എത്തുന്നു. എറണാകുളം നഗരത്തിലെ ഒരു എസ്ഐ ആയ ബിജു പൌലോസ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്‌. കേവലം കള്ളനും പോലീസും കളിക്കപ്പുറം ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളിലൂടെ രസകരമായി മുന്നേറുന്ന സിനിമ നിവിന്‍ പോളി എന്ന നടന്‍റെ കരിയറിലെ മറ്റൊരു വഴിത്തിരിവാണ്. അനു ഇമ്മാനുവേലാണ് നായിക. സുരാജ് വെഞ്ഞാറമൂട്, മേഘനാദന്‍, ദേവി അജിത്‌, ജോജു ജോര്‍ജ്, രോഹിണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലും  [1571 SANDHURST CIRCLE]ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസിലും [1530 ALBION ROAD] ഫെബ്രുവരി 6, 7 തിയതികളില്‍ ഉച്ചയ്ക്ക് 1.00നാണ് പ്രദര്‍ശനം.   റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഇതേ ദിവസങ്ങളില്‍ വൈകിട്ട് 4.00ന് ചിത്രം പ്രദര്‍ശിപ്പിക്കും.

മിസിസാഗ, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലാണ് പൃഥ്വിരാജ് നായകനായ ‘പാവാട’ പ്രദര്‍ശിപ്പിക്കുന്നത്. മിസിസാഗ സിനി സ്റ്റാര്‍സില്‍ [CINE STARZ , 377 Burnhamthorpe Road, East, Mississauga, ON L4Z 1C7 ] ഫെബ്രുവരി 5 രാത്രി 9.00നും ഫെബ്രുവരി 7 വൈകിട്ട് 4.15നുമാണ് പ്രദര്‍ശനങ്ങള്‍. റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഫെബ്രുവരി 6 വൈകിട്ട് 4.00ന് ചിത്രം പ്രദര്‍ശിപ്പിക്കും

ഇന്ത്യയിലും കാനഡയിലുമായി ചിത്രീകരിച്ച ‘2 കണ്‍ട്രീസ്’ തുടര്‍ച്ചയായ നാലാം വാരാന്ത്യത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മിസിസാഗ സിനി സ്റ്റാര്‍സില്‍ ഫെബ്രുവരി 6 രാത്രി 9നാണ് പ്രദര്‍ശനം. കാനഡയില്‍ ജിടിഎയില്‍ മാത്രം ഇത് ‘2 കണ്‍ട്രീസി’ന്‍റെ 16-ആമത് പ്രദര്‍ശനമാണ്.

Leave a Reply