728-pixel-x-90-2-learn
728-pixel-x-90
<< >>

ബിജുവും അജുവും ഷേയ്ക്ക് ഹാന്‍ഡിനായി ഒരുമിക്കുന്നു

വെള്ളിമൂങ്ങയിലൂടെ ക്ലിക്കായ ബിജു-അജു ഹാസ്യ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു.വി കെ പ്രകാശ് ഒരുക്കുന്ന ഷേക്ക് ഹാന്‍ഡിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

ജിബു ജേക്കബിന്റെ വെള്ളിമൂങ്ങിയിലൂടെ രാഷ്ട്രീയ വേഷത്തില്‍ ഇരുവരും ചേര്‍ന്നൊരുക്കിയ കോമഡി രംഗങ്ങള്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു.പുതിയ ചിത്രത്തില്‍ ബിജുമേനോന്‍ അറബിയുടെ വേഷത്തിലാണ് എത്തുന്നത്.ബിജുവിന്റെ കൂട്ടുകാരനായി ദുബാില്‍ ജോലി തേടിയെത്തുന്ന ആളാണ് അജു വര്‍ഗീസ്.

ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്.ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജൂലായില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ തൃശൂരും ദുബായിയുമാണ്.ഗോപീ സുന്ദറാണ് സംഗീതമൊരുക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply