jio 800x100
jio 800x100
728-pixel-x-90
<< >>

ബിജുവിന് ജീവപര്യന്തം, അമ്മയ്ക്ക് മൂന്നു വര്‍ഷം തടവ്

കൊല്ലം: രശ്‌മി വധക്കേസിൽ ഒന്നാം പ്രതിയും സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയുമായ ബിജു രാധാകൃഷ്ണന് (39) ജീവപര്യന്തവും രണ്ടാം പ്രതിയും ബിജുവിന്റെ മാതാവുമായ രാജമ്മാളിന് (62) മൂന്നുവർഷം തടവും കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ചു. biju and motherസരിത എസ്. നായരെ ഭാര്യയാക്കാനും ഭാര്യയായ രശ്‌മിയുടെ കുടുംബത്തിൽ നിന്ന് പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാത്തതിനാലും രശ്‌മിയെ അമിതമായി മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 323 (കുട്ടികളെ ഉപദ്രവിക്കൽ), 498 എ (സ്ത്രീധന പീഡനം) എന്നീ വകുപ്പുകൾ പ്രകാരം ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും സ്ത്രീധന പീഡനത്തിൽ രണ്ടാം പ്രതി രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾ രണ്ടു ലക്ഷത്തി പതിനായിരം രൂപ പിഴയും അടയ്ക്കണമെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അശോക് മേനോൻ വിധിച്ചു.

രാജമ്മാളിനെ ഇന്നലെ ജാമ്യത്തിൽ വിട്ടിരുന്നു. ബിജു രാധാകൃഷ്ണൻ ജില്ലാ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

 

INDIANEWS24 KOLLAM

Leave a Reply