jio 800x100
jio 800x100
728-pixel-x-90
<< >>

ബിജിബാലിന്റെ ഭാര്യ ശാന്തി അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി(36) അന്തരിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് നാലോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌ക്കാഘാതമാണ് മരണകാരണം.

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ശാന്തിയെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച്ച വൈകീട്ടോടെ സ്ഥിതി മോശമായി.

നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ശാന്തി ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ദേവദത്ത് ആണ് മകന്‍. മകള്‍ ദയ ഒരു ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ട്.

INDIANEWS24.COM Kochi

Leave a Reply