728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകസനിമയിലെ എലിഫന്റ് മാന്‍ വിടവാങ്ങി

ദി എലിഫന്റ് മാന്‍ എന്ന ചിത്രത്തിലൂടെ ലോകസിനിമയുടെ ശ്രദ്ധാകേന്ദ്രമായിമാറിയ ബ്രിട്ടീഷ് നടന്‍ ജോണ്‍ ഹര്‍ട്ട്(77) അന്തരിച്ചു.അര്‍ഭുത ബാധയെ തുടര്‍ന്ന് 2015 മുതല്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച്ച രാത്രിയോടെയാണ് മരണമടഞ്ഞത്.

1980ല്‍ പുറത്തിറങ്ങിയ ‘ദി എലിഫന്റ് മാന്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ലോക സിനിമാ ആസ്വാദകരുടെ ശ്രദ്ധാകേന്ദ്രമായത്.അംഗവൈകല്യമുള്ള കേന്ദ്ര കഥാപാത്രത്തെ സിനിമ ഉള്ളയിടത്തോളം കാലം ഓര്‍ത്തുവെക്കാവുന്ന കഥാപാത്രമായാണ് നിലകൊള്ളുന്നത്.ജോസഫ് കാരേ മെറിക്ക്(ജോണ്‍ മെറിക്ക്) എന്ന ഇംഗ്ലീഷ് പൗരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോണ്‍ മെറിക്ക് ആയി വേഷമിട്ടത് ജോണ്‍ ഹര്‍ട്ട് ആണ്. മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷന് പോയെങ്കിലും ഹര്‍ട്ടിന് അവാര്‍ഡ് ലഭിച്ചില്ല.ആറു പതിറ്റാണ്ടുകാലം ബ്രിട്ടീഷ് സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം, മിഡ്‌നൈറ്റ് എക്‌സ്പ്രസ്സ്, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, ക്ലാഡിയസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌.

INDIANEWS24.COM Movies

 

 

Leave a Reply