728-pixel-x-90-2-learn
728-pixel-x-90
<< >>

ബിഗ്‌ ബോസിന് ശേഷം മോഹന്‍ലാലിന്റെ ബിഗ്‌ ബ്രദര്‍

ഏറെക്കാലമായി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദര്‍ . ഇതിനു മുമ്പ് ഇരുവരും ഒന്നിച്ചത് വിയറ്റ്നാം കോളനി,ലേഡീസ് ആന്‍ഡ്‌ ജന്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ ഫേസ്ബുക് പേജിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ വിവരം പ്രഖ്യാപിച്ചത്.ഇപ്പോള്‍ ലൂസിഫറിന്റെ ചിത്രീകരണത്തില്‍ ആണ് മോഹന്‍ലാല്‍. അതിനു ശേഷം പ്രിയദര്‍ശന്റെ മരയ്ക്കാര്‍ , അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് ഇനി മോഹന്‍ലാല്‍ അഭിനയിക്കാനുള്ളത്.മരയ്ക്കാറിന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും മോഹന്‍ലാല്‍ സിദ്ദിഖിനൊപ്പം ബിഗ് ബ്രദറില്‍ എത്തുക എന്ന് കരുതുന്നു. രഞ്ജിത്തിന്റെ ഡ്രാമയും ശ്രീകുമാര്‍ മേനോന്റെ ഒടിയനുമാണ് ഉടനെ റിലീസ് ചെയ്യുന്ന ലാല്‍ ചിത്രങ്ങള്‍.കായംകുളം കൊച്ചുണ്ണി ഇന്ന് റിലീസാകും.ഇതില്‍ ഇത്തിക്കരപക്കിയായാണ് മോഹന്‍ലാല്‍ എത്തുന്നത്.

INDIANEWS24 MOVIE DESK

Leave a Reply