728-pixel-x-90-2-learn
728-pixel-x-90
<< >>

ബിഗ്ബി മോദിയെക്കാള്‍ മുന്നില്‍

പ്രമുഖ സോഷ്യല്‍ മീഡിയ ശൃംഖലയായ ട്വിറ്ററില്‍ ഏറ്റവും അധികം പിന്തുടര്‍ച്ചക്കാരുള്ള  ഇന്ത്യക്കാരന്‍ അമിതാഭ് ബച്ചന്‍.സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്താണ്.രണ്ടാമതുള്ള ഇന്ത്യക്കാരന്‍ ബോളിവുഡ് താരം ഷാരുഖ് ഖാനാണ്.

ട്വിറ്ററില്‍ പിന്തുടര്‍ച്ചക്കാരുള്ള ഇന്ത്യന്‍ കായിക താരങ്ങളില്‍ വിരാട് കോഹ്‌ലി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറെ കടത്തിവെട്ടി.ലോക കായിക താരങ്ങളുടെ പട്ടികയില്‍ 18-ാം സ്ഥാനത്താണ് വിരാട്.സച്ചിന്‍ 20-ാം സ്ഥാനത്തും.മഹേന്ദ്ര സിങ് ധോണി(49)യും വിരേന്ദര്‍ സേവാഗു(52)മാണ് ഇവര്‍ക്കു പിന്നാലെയുള്ള മറ്റ് ഇന്ത്യന്‍ കായിക താരങ്ങള്‍.

ട്വിറ്ററില്‍ ഏറ്റവും അധികം പിന്തുടര്‍ച്ചക്കാരുള്ള ഇന്ത്യക്കാരനായ അമിതാഭ് ബച്ചന്‍ 58-ാം സ്ഥാനത്താണുള്ളത്.1,71,32,168 പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്.68-ാം സ്ഥാനത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നത് 1,52,69,626 പേരാണ്.പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ഇന്ത്യക്കാരായി ബോളിവുഡ്‌ താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ മോദിക്കു പിന്നില്‍ നാലമതായി 73-ാം റാങ്കിലുള്ളത് മറ്റൊരു താരം അമിര്‍ഖാനാണ്.

INDIANEWS24.COM Entertainment Desk

Leave a Reply