728-pixel-x-90-2-learn
728-pixel-x-90
<< >>

ബിക്കിനി ധരിച്ച് നടന്നാല്‍ ഗോവയില്‍ മാത്രം എങ്ങനെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകും ?

ഗോവയില്‍ എത്തുന്ന വിനോദ സഞ്ചാരികളായ സ്ത്രീകള്‍ ബിക്കിനിയും കുട്ടിപ്പാവടയും ധരിച്ച് നടക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്ന് ഗോവന്‍ മന്ത്രി സുദിന്‍ ഡാവിലേക്കര്‍ .മാത്രവുമല്ല അത് ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്ത വസ്ത്ര ധാരണ രീതിയുമാണ് എന്ന് മന്ത്രി കണ്ടെത്തിയിട്ടുണ്ട്.ലോകം അറിയുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങില്‍ ഒന്നാണ് ഗോവ.വിനോദ സഞ്ചാരികളുടെ കയ്യില്‍ നിന്നും കിട്ടുന്ന പണം പ്രധാന വരുമാന മാര്‍ഗ്ഗമായ ഗോവയിലെ മന്ത്രിയാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാം വിനോദ സഞ്ചാരികള്‍ ഗോവയില്‍ എത്തി അവരുടെ കയ്യിലുള്ള ഡോളറും, യൂറോയും എല്ലാം ചിലവാക്കുകയും വേണം ,അവര്‍ക്ക് അവരുടെ ഇഷ്ടത്തിന് എതിരായി ചൂട് കാലാവസ്ഥയില്‍ ദേഹം മുഴുവന്‍ പോതിയുന്ന ഇരുപത്തി രണ്ടു മുഴം ചേല ഉടുക്കുകയും വേണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്.

krishna09ഭാരത സംസ്കാരത്തിന് ചേരാത്ത കാര്യമാണ് സ്ത്രീകളുടെ അര്‍ദ്ധനഗ്നത എന്നത് വെറും കപട സദാചാരം മാത്രമാണ്.കാരണം ,ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോപികമാരുടെ കുളിക്കടവില്‍ നിന്നും തുണി എടുത്ത് മരത്തിന്റെ മുകളില്‍ ഒളിച്ച് വെച്ച കഥ ആര്‍ക്കാണ്‌ അറിയാത്തത്.കുളിക്കടവില്‍ നിന്നും കരയ്ക്ക് കയറി മരത്തിന്റെ മുകളില്‍ ഇരുന്ന കൃഷണനോട് ഉടുതുണിയ്ക്ക് വേണ്ടി അപേക്ഷിച്ച ഗോപികമാരുടെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കു.ഈ ഗോവന്‍ മന്ത്രിയും ആലോചിക്കട്ടെ.

അമ്പലങ്ങളായ അമ്പലങ്ങളില്‍ എല്ലാം സ്ത്രീകളുടെ നഗ്ന മേനി തടിയിലും, കല്ലിലും എല്ലാം കൊത്തിവെയ്ക്കാം.ഏതെങ്കിലും വിദേശ വനിതകള്‍ ഗോവയില്‍ ബിക്കിനി ഇട്ട് നടന്നാല്‍ അകാശവും പുരുഷ പ്രലോഭനവും ഇടിഞ്ഞു വീഴും.

വിദേശ തരുണികളുടെ  അര്‍ദ്ധ നഗ്ന മേനി കാണാന്‍ കാമ ഭ്രാന്തന്‍മാരായ ചില പുരുഷന്‍മാര്‍ കാത്തിരിക്കുന്നു എന്നതാണ് സത്യം .അവരെ നിലയ്ക്ക് നിര്‍ത്തുകയാണ് ഭരണകൂടം ആദ്യം ചെയ്യേണ്ടത്.സ്ത്രീകളെ  ബലാല്‍സംഗം ചെയ്യുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണോ?അതേസമയം ,ഇന്ത്യന്‍ സംസ്കാരം അനുസരിച്ച് സ്ത്രീകള്‍ ചെയ്യുന്ന കുറ്റങ്ങള്‍ നിരവധിയാണ്.

സ്ത്രീകള്‍ അല്‍പ വസ്ത്രം ധരിക്കുന്നത് കുറ്റം.

സ്ത്രീകള്‍ രാത്രിയില്‍ യാത്ര ചെയ്യുന്നത് കുറ്റം.

സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് തന്നെ കുറ്റം.

സ്ത്രീകള്‍ പുരുഷന്‍മാര്‍ കയറുന്ന ലിഫ്റ്റില്‍ കയറുന്നത് കുറ്റം.

സ്പര്‍ശ്ശനം കുറ്റം ,ദര്‍ശ്ശനം കുറ്റം.

ഇതില്‍ ഏത് കുറ്റം ചെയിതാലും പുരുഷന്‍ പ്രലോഭിതനാകും.പുരുഷന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോകും.ഇത്തരം കുറ്റങ്ങള്‍ എല്ലാം  കണ്ടു പിടിക്കുന്നത് ഭാരത സംസ്കാരത്തിന്റെ ഭൂതക്കണ്ണാടി ഉപയോഗിച്ചാണ്.

eyesഎന്നാല്‍ കണ്ണ് മൂടിക്കെട്ടി നടക്കാന്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും നിയമം ഇല്ല.പ്രോലോഭനവും ,ഇംഗിതവും ഏറ്റവും കൂടുതല്‍ പ്രധാനം ചെയ്യുന്നത് സ്ത്രീകളുടെ കണ്ണുകളാണ് എന്ന ശാസ്ത്ര സത്യം ഭാരത സംസ്കാരത്തിന്റെ പുകക്കണ്ണടിയില്‍ എന്നെങ്കിലും തെളിഞ്ഞു കാണാന്‍ സാധ്യത ഇല്ല.ഇല്ലെങ്കില്‍ വശ്യമനോഹരമായ സ്ത്രീകളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഏതെങ്കിലും ഭാരത മന്ത്രി ഉണ്ടാകാന്‍ ഇടയുണ്ടായിരുന്നു.

സ്ത്രീകള്‍ കടപ്പുറത്തും ,ബാറിലുമൊക്കെ ബിക്കിനിയും കുട്ടിപ്പാവാടയും ധരിച്ച് വരുന്നത് കാണുമ്പോള്‍ ഏതെങ്കിലും പുരുഷന്‍മാരുടെ നിയന്ത്രണം നഷ്ടപ്പെട്ട് പോകും എങ്കില്‍ യൂറോപ്പിലും അമേരിക്കയിലുമൊക്കെയുള്ള സ്വിമ്മിംഗ് പൂളുകളിലും ലെഷര്‍ സെന്‍ററുകളിലും എല്ലാ ദിവസവും ബലാല്‍സംഗ പരമ്പരകള്‍ തന്നെ നടക്കാന്‍ സാധ്യത ഉണ്ടായിരുന്നു.

muslimഇവിടെ പൌലോ കൊയിലോ എന്ന വിശ്വ പ്രസിദ്ധനായ എഴുത്ത്കാരന്‍ അദ്ദേഹത്തിന്റെ ‘വിജയി ഏകനാണ്’എന്ന നോവലില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിനു വളരെ പ്രസക്തി ഉണ്ട്.’സ്ത്രീകള്‍ എത്ര വില കൂടിയ വസ്ത്രം ധരിച്ചിട്ടും കാര്യം ഇല്ല.പുരുഷന്‍ അവളെ എപ്പോഴും തന്റെ മനക്കണ്ണ് കൊണ്ട് നഗ്നയാക്കിക്കൊണ്ടിരിക്കും’

ഇപ്പോള്‍ ഗോവന്‍ മന്ത്രിയായ സുദിന്‍ ഡാവിലേക്കര്‍ പറഞ്ഞത് വിശകലനം ചെയ്താല്‍ ,ഇന്ത്യയില്‍ പുരുഷന്‍മാര്‍ സ്ത്രീകളെ മനക്കണ്ണ് ക്കൊണ്ട് നഗ്നയാക്കുക മാത്രമല്ല എപ്പോഴും ബലാല്‍സഗം ചെയ്ത്കൊണ്ടുമിരിക്കുന്നവരാണ്.ഗോവന്‍ മന്ത്രി ഇപ്പോള്‍ നടത്തിയ പ്രസ്താവന സത്യത്തില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ക്ക് എതിരാണ്.ബിക്കിനി ഇട്ട് വിദേശ വനിതകള്‍ നടക്കുന്നത് കണ്ടാല്‍ ബലാല്‍സംഗം ചെയ്യണം എന്ന് തോന്നുന്നവര്‍ തീര്‍ച്ചയായും അസാന്മാര്‍ഗ്ഗികളും ,ലൈംഗിക അരാജകത്വം മനസ്സില്‍ സൂക്ഷിക്കുന്നവരുമാണ്.ഇല്ലെങ്കില്‍ ലോകത്തെല്ലായിടത്തും ബിക്കിനി ഇട്ട് നടന്നിട്ട് കുഴപ്പങ്ങള്‍ ഇല്ലാതെയിരിക്കുകയും ഇന്ത്യയില്‍ മാത്രം ബിക്കിനി ബലാല്‍സംഗത്തിനു കാരണമാകുകയും ചെയ്യും?

 

 

 

 

 

Leave a Reply