jio 800x100
jio 800x100
728-pixel-x-90
<< >>

ബികോം ബി പി എല്‍ കാര്‍ഡ് പദ്ധതി ഒരു മാസത്തിനകം

കൊച്ചി: അര്‍ഹരായ എ പി എല്‍ കാര്‍ഡുടമകള്‍ക്ക് ബി പി എല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനു ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ബി പി എല്‍ കാര്‍ഡ് ഇന്‍ വണ്‍ മന്ത് പദ്ധതി (ബികോം) ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്ക്യം പറഞ്ഞു.

ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍മേല്‍ അന്വേഷണം നടത്തി ജൂണ്‍ 10നകം റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ വനജാകുമാരിക്ക് നിര്‍ദ്ദേശം നല്‍കി.അന്തിമ പട്ടികയില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്കുള്ള കാര്‍ഡുകള്‍ ജൂണ്‍ 30നകം വിതരണം ചെയ്യണമെന്ന്‍ അദ്ദേഹം സപ്ലൈ ഓഫീസര്‍ കെ.സുരേഷ് കുമാറിന് നിര്‍ദ്ദേശം നല്‍കി. ഗുണഭോക്താക്കള്‍ക്കു ജൂണ്‍ 7 വരെ അപേക്ഷ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.

Source : PRD,Govt of Kerala

 

Leave a Reply