728-pixel-x-90-2-learn
728-pixel-x-90
<< >>

ബിഎംഎസ് ഭാരവാഹികള്‍ ചുമതലയേറ്റു

 

ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്‍റെ അടുത്ത പ്രവര്‍ത്തനവര്‍ഷത്തിലേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിപുലമായ ചടങ്ങിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്. അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി സമാജം സംഘടിപ്പിക്കുന്ന അവയവദാനപ്രചാരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലലാപ്രകടനങ്ങള്‍ നടന്നു. ജയപാല്‍ കൂട്ടത്തിലും രൂപ നാരായണനും നേതൃത്വം നല്‍കി. സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. സിആസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് വികാരി ഫാദര്‍ ജേക്കബ്ബ് ആന്റണി, മിസ്സിസാഗ അസോസിയേഷന്‍ പ്രസിഡണ്ട്‌ പ്രസാദ് നായര്‍, ഓര്‍മ്മ പ്രസിഡണ്ട്‌ ലിജോ ചാക്കോ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്‍റ് ഡോ. കരുണാകരന്‍ കുട്ടി തുടങ്ങിയവര്‍ സംബധിച്ചു. പ്രവാസി മലയാളികള്‍ക്ക് ആകെ മാതൃകയായി  അവയവ ദാനം നടത്തിയ ശിവകുമാര്‍ സേതുവിനെ അവയവദാന പ്രചാരണം ഉദ്ഘാടനം ചെയ്ത ബ്രഹ്മ ശ്രീ കരിയനൂര്‍ ദിവാകരന്‍
നമ്പൂതിരി അഭിനന്ദിച്ചു . ഫാ ജേക്കബ്‌ ആന്റണിയും യൂത്ത് കലാവേദി വൈസ് ചെയര്‍മാന്‍ ജോര്‍ജ് ബോബനും കലാം അനുസ്മരണം പ്രഭാഷണം നടത്തി

മലയാളിസമൂഹത്തിന്‍റെ കലാസാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്ന  ബ്രാംപ്ടന്‍ മലയാളിസമാജം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുര്യന്‍ പ്രക്കാനമാണ് പ്രസിഡന്‍റ്. നിരവധി സാംസ്‌കാരികസംഘടനകളിലെ പ്രവര്‍ത്തനത്തിലൂടെ മേഖലയില്‍ സുപരിചിതനായ ഉണ്ണി ഒപ്പത്ത് സെക്രട്ടറി. മറ്റ് ഭാരവാഹികള്‍: ജോജി ജോര്‍ജ് [ട്രഷറര്‍], തോമസ്‌ വര്‍ഗീസ്‌ [വൈസ് പ്രസിഡന്‍റ്], ഫാസില്‍ മുഹമ്മദ്‌ [ജോയിന്റ് സെക്രട്ടറി], സെന്‍ മാത്യു [ജോയിന്റ് ട്രഷറര്‍].

Leave a Reply