jio 800x100
jio 800x100
728-pixel-x-90
<< >>

ബിഎംഎസ് ഓണാഘോഷം 26ന്

ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ ഓണഘോഷപരിപടികള്‍ 26ന് നടക്കും. ‘മാവേലിത്തമ്പുരാന് യാത്രയയപ്പ്’ എന്ന സന്ദേശവുമായാണ് ഇത്തവണ ഓണാഘോഷം. വിവിധ നൃത്തരൂപങ്ങളും ആക്ഷേപഹാസ്യപരിപാടികളും ഓണവിരുന്നും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

10245 കെന്നഡി റോഡ്‌ നോര്‍ത്തില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ വൈകിട്ട് 5ന് ആരംഭിക്കും. 8 മണിക്കാണ് ഓണവിരുന്ന്. 15 ഡോളര്‍ രെജിസ്ട്രേഷന്‍ ഫീസ്‌. സ്ഥലപരിമിതി ഉള്ളതിനാല്‍ താല്‍പര്യമുള്ളവര്‍  മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

Leave a Reply