728-pixel-x-90-2-learn
728-pixel-x-90
<< >>

ബാഹുബലി-2 1000കോടി ക്ലബ്ബിലെ ആദ്യ ഇന്ത്യന്‍ ചിത്രമായേക്കും

തിയേറ്ററുകള്‍ നിറകൈയ്യടിയോടെ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ബാഹുബലി – 2 കുതിക്കുന്നത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ ചരിത്രത്തിലേക്ക്.റിലീസ് ചെയ്ത് നാല് ദിവസംകൊണ്ട് ചിത്രം ലോകവ്യാപകമായി കളക്ട് ചെയ്തത് 600 കോടി.ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്കുള്ള താല്‍പര്യം കണക്കിലെടുത്താല്‍ വരും ദിവസങ്ങളിലും വന്‍ തിരക്കായിരിക്കുമെന്ന കാര്യം ഉറപ്പായി.ഇതോടെ ആയിരം കോടി രൂപ കളക്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ചരിത്രത്തിലേക്കാവും ബാഹുബലി 2വിന്റെ കുതിപ്പ്.

ബാഹുബലിയുടെ ആദ്യ ഭാഗം 118.70 കോടി രൂപയായിരുന്നു നേടിയത്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പില്‍ നിന്നു മാത്രം നാല് ദിവസംകൊണ്ട് ഈ കളക്ഷന്‍ നേടാനായി.അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ചിത്രത്തിന് മൂന്നാം സ്ഥാനത്തെത്താനും സാധിച്ചു.കൂടാതെ ഒറ്റദിവസം കൊണ്ട് 100 കോടിയില്‍ അധികം കളക്ട് ചെയ്‌തെന്ന റെക്കോഡും ഇനി ബാഹുബലി 2നാണ്. എല്ലാ ഭാഷയിലുമുള്ള പതിപ്പുകളില്‍ നിന്നുമായി 121.5 കോടി രൂപയാണ് ഒരു ദിവസം ചിത്രത്തിന് ലഭിച്ചത്.

എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കും ആദ്യ ദിവസം മുതല്‍ മികച്ച തുടക്കമാണ് ലഭിച്ചത്. പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ ദഗ്ഗുപതി എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്.

INDIANEWS24.COM Movies

Leave a Reply