കൊച്ചി:രാജാമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രം ബാഹുബലി ഗിന്നസ് റെക്കോഡില്‍ ഇടം നേടി.ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചിലവേറിയ ചിത്രം, വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു,ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച്ച പിന്നിടുമ്പോഴേക്കും കളക്ഷന്‍ 400 കോടിയിലേക്ക് അടുക്കുന്നു തുടങ്ങി നിരവധി പ്രത്യേകതകളോടെ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ബോക്സ് ഓഫീസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.ഇപ്പറഞ്ഞ പ്രത്യേകതള്‍ കൊണ്ടൊന്നുമല്ല ചിത്രം ഗിന്നസില്‍ ഇടം പിടിച്ചത്.അതിന് വഴിയൊരുങ്ങിയത് കൊച്ചിയിലാണ്.
ലോകത്തില്‍ ഏറ്റവും വലിയ സിനിമാ പോസ്റ്റര്‍ വിഭാഗത്തിലാണ് ബാഹുബലി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.സിനിമയുടെ പ്രചാരണത്തിനായി കൊച്ചിയില്‍ തേവരയിലെ സേക്രഡ് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടിലാണ് ഈ വളരെ വലിയ കൂറ്റന്‍ പോസ്റ്റര്‍ തയ്യാറാക്കിയത്.സിനിമയുടെ പ്രചാരണത്തിനായി നടന്ന ചടങ്ങില്‍ 4.793.65 സ്ക്വയര്‍ മീറ്റര്‍ വലിപ്പത്തിലുള്ള പോസ്റ്ററാണ് ഒരുക്കിയത്.ചിത്രത്തിന്റെ സംവിധായകന് രാജമൗലിതന്നെയാണ് ഇത് ഡിസൈന്‍ ചെയ്തത്.ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കമ്പനിയാണ് കൊച്ചിയില്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്.
INDIANEWS24.COM Movies