728-pixel-x-90-2-learn
728-pixel-x-90
<< >>

ബാല്യകാലസഖി എത്തുന്നു…പ്രണയത്തിന്‍റെ മാമ്പഴക്കാലവുമായി

ബഷീറിന്റെ ബാല്യകാലസഖി വെള്ളിത്തിരയില്‍ രണ്ടാമൂഴം തേടുകയാണ്. ആദ്യവട്ടം കഥ-തിരക്കഥ-സംഭാഷണം നിര്‍വ്വഹിച്ചത് സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീറും സംവിധാനം ചെയ്തത് ശശികുമാറും ആയിരുന്നു. പക്ഷെ രണ്ടാമങ്കത്തില്‍ കന്നിയങ്കക്കാരനായ പ്രമോദ് പയ്യന്നൂരിനാണ് ആ നിയോഗം.പ്രേംനസീര്‍ അനശ്വരമാക്കിയ മജീദിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്‌. മജീദിന്റെ ബാപ്പയുടെ വേഷവും മമ്മൂട്ടി തന്നെയാണ് അവതരിപ്പിക്കുന്നത്.തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഇഷ തല്‍വാര്‍ സുഹറയെ അവതരിപ്പിക്കുന്നു.പഴയകാല ബാല്യകാലസഖിയില്‍ ഷീലയാണ് സുഹറയെ അവതരിപ്പിച്ചത്.nazir sheela

mammootty-isha-talwar-in-balyakalasakhiകലാലയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എച്ച്.എച്ച്.ഇബ്രാഹിമാണ് ബാല്യകാലസഖി 1967ല്‍ നിര്‍മ്മിച്ചത്.47 വര്‍ഷങ്ങള്‍ക്കു ശേഷം ഈ അനശ്വര പ്രണയ കാവ്യം ഇന്നിന്റെ സാങ്കേതികത്തികവോടെ നിര്‍മ്മിക്കുന്നത് ലിവിന്‍ ആര്‍ട്സിന്‍റെ ബാനറില്‍ സജീബ് ഹാഷിമും എം.ബി. മുഹസിനും ചേര്‍ന്നാണ്.

ബഷീര്‍ ബാല്യകാലസഖി എഴുതിത്തുടങ്ങിയതിന്റെ എഴുപതാം വര്‍ഷത്തില്‍ അതിന്റെ ചലച്ചിത്രരൂപം മലയാളത്തിനു സമ്മാനിക്കാനായതില്‍ കൃതാര്‍ഥതയുണ്ട്‌ എന്ന് അണിയറ പ്രവര്‍ത്തകര്‍ അഭിമാനം കൊള്ളുന്നു.മാത്രവുമല്ല സെറ്റില്‍ നിന്നും പുറത്തു കടക്കുന്ന പുതിയ ബാല്യകാലസഖിയില്‍ കഥയ്‌ക്കു പശ്‌ചാത്തലമാകുന്ന കാലഘട്ടവും സ്‌ഥലവും വേഷവിധാനങ്ങളും അതേപടി പുനരവതരിപ്പിക്കാന്‍ കഴിഞ്ഞു എന്ന് ചാരിതാര്‍ത്ഥ്യവുമുണ്ട്.

ബാല്യകാലസഖി എന്ന പ്രണയ കാവ്യം സിനിമയാകുമ്പോള്‍ ഗാനങ്ങളുടെ ഭാഗധേയം നിര്‍ണ്ണായകമാണല്ലോ. ചിത്രത്തില്‍ കഥാസന്ദര്‍ഭവുമായി ഇഴുകിച്ചേര്‍ന്ന അഞ്ച്‌ മനോഹരഗാനങ്ങളുണ്ട്‌l.ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ബഷീര്‍ എഴുതിയ വരികളുടെ ചുവടു പിടിച്ച്‌ കെ.ടി. മുഹമ്മദ്‌ രചന പൂര്‍ത്തിയാക്കിയ രാഘവന്‍ മാസ്റ്റര്‍ അവസാനമായി ചിട്ടപ്പെടുത്തിയ   ‘താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ’ എന്ന ഗാനമാണ്. പി ഭാസ്കരനും ഒ എന്‍ വി യും യേശുദാസും ഷഹബാസ്പ്ര അമനും ഒപ്പം സംവിധായകന്‍ പ്രമോദ് പയ്യന്നൂരും ഒരുമിക്കുന്ന ബാല്യകാലസഖിയിലെ ഗാനങ്ങള്‍ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

മമ്മൂട്ടി അഞ്ചോളം ഗെറ്റപ്പുകളിലെത്തുന്ന ഈ ചിത്രം അദ്ദേഹത്തിന്‍റെ സുദീര്‍ഘമായ കരിയറിലെ ഒരു സുവര്‍ണ്ണ ഏടായിരിക്കുമെന്നു കരുതാം.

SANU INDIANEWS24

Leave a Reply