jio 800x100
jio 800x100
728-pixel-x-90
<< >>

ബാലു മഹേന്ദ്ര യാത്രയായി

ചെന്നൈ: സെല്ലുലോയിഡില്‍ കവിത വിരിയിച്ച വിഖ്യാത ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര (74) യാത്രയായി.ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ വച്ചാണ് അദ്ദേഹം വിട ചൊല്ലിയത്. ഇന്ത്യ കണ്ട മികച്ച സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്രയുടെ 40 വര്‍ഷങ്ങളുടെ ചലച്ചിത്ര സപര്യയുടെ അന്ത്യത്തിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്.
ബാലനാഥന്‍ ബെഞ്ചമിന്‍ മഹേന്ദ്രന്‍ എന്ന ബാലു മഹേന്ദ്ര ശ്രീലങ്കയിലെ ബട്ടിക്കലോവയിലാണ് ജനിച്ചത്. ജന്മം കൊണ്ട് ശ്രീലങ്കനായ അദ്ദേഹം കര്‍മ്മം കൊണ്ട് ഭാരതീയനായി മാറുകയായിരുന്നു.പ്രശസ്ത മലയാള ചലച്ചിത്ര നടി ശോഭയുമായുള്ള അദ്ദേഹത്തിന്‍റെ വിവാഹവും തുടര്‍ന്ന് ശോഭയുടെ ആത്മഹത്യയും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

balu 21971-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ ഛായാഗ്രാഹകനായിട്ടാണ് അദ്ദേഹം തന്റെ ചലച്ചിത്ര യാത്ര ആരംഭിക്കുന്നത്.നെല്ലിന് 1974-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചുവന്ന സന്ധ്യകള്‍ക്കും പ്രയാണത്തിനും 1975-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 1977-ല്‍ കോകില എന്ന കന്നഡ സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറുന്നത്. കോകിലയുടെ ക്യാമറയും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചത്.  കോകില അദ്ദേഹത്തിനു മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു.1982 ലെ തമിഴ് സിനിമയായ മൂന്നാംപിറയ്ക്ക് മികച്ച ഛായാഗ്രാഹകനായുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടി. 1988 ല്‍ സംവിധാനം ചെയ്ത വീട് എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.1989-ലെ സന്ധ്യാരാഗം ഏറ്റവും മികച്ച കുടുംബചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1992-ലെ വര്‍ണ്ണ വര്‍ണ്ണ പൂക്കളും ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി.

kamal sreedeviYathraഅദ്ദേഹം സംവിധാനം ചെയ്ത മലയാള ചിത്രങ്ങള്‍ മലയാളത്തിലെ സര്‍വ്വകാല ഹിറ്റുകളും ഇന്നും ജനങ്ങള്‍ തലോലിക്കുന്നവയുമാണ്. ഓളങ്ങള്‍ , ഊമക്കുയില്‍ , യാത്ര എന്നിവയാണ് അദ്ദേഹത്തിന്‍റെ മലയാള ചിത്രങ്ങള്‍ . ഇതില്‍ മമ്മൂട്ടിയും ശോഭനയും അഭിനയിച്ച യാത്ര ഇന്നും മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. യാത്രയിലെ ഗാനങ്ങളും വന്‍ പ്രചാരം നേടിയിരുന്നു. അഴിയാത്ത കോലങ്ങള്‍ , മൂടുപനി, നീങ്കള്‍ കെട്ടവൈ, sarithaരെട്ടൈ വാല്‍ കുരുവി,ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ , , വീട്, സന്ധ്യാരാഗം, വര്‍ണ്ണ വര്‍ണ്ണ പൂക്കള്‍ , മറുപടിയും, സതി ലീലാവതി, രാമന്‍ അബ്ദുള്ള, ജൂലി ഗണപതി, അത് ഒരു കനാക്കാലം, തലൈമുറകള്‍ എന്നിവയാണ് തമിഴ് ചിത്രങ്ങള്‍ . നിരീക്ഷണ ആണ് തെലുങ്ക് ചിത്രം. സദ്മ, ഓര്‍ ഏക് പ്രേം കഹാനി എന്നിവയാണ് സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍ .ബാലു മഹേന്ദ്രയുടെ ചിത്രങ്ങള്‍ ഏറെയും ജനപ്രീതിയും കലാമൂല്യവുമുള്ളതായിരുന്നു.കമല ഹാസന്‍, ശ്രീദേവി,മമ്മൂട്ടി, സരിത തുടങ്ങി നിരവധി താരങ്ങള്‍ക്ക് കരിയര്‍ ബെസ്റ്റ് നല്‍കിയത് ബാലു മഹേന്ദ്രയായിരുന്നു.

സംവിധായകന്‍ , സിനിമാട്ടോഗ്രാഫര്‍ , തിരക്കഥാകൃത്ത് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളില്‍ ഒരു പോലെ മികവു തെളിയിക്കുകയും വാണിജ്യപരമായും കലാപരമായും വിജയിക്കുകയും ചെയ്ത വേറൊരാള്‍  ചലച്ചിത്ര രംഗത്തില്ല. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ചാരുതയാര്‍ന്ന ഒരേടാണ് ബാലുമഹേന്ദ്രയുടെ ചലച്ചിത്ര ജീവിതം.

 

BALU MAHENDRA -HOOURS & FILMOGRAPHY

 

balu 1

National Film Awards

Filmfare Awards

Karnataka State Film Awards

Kerala State Film Awards

Nandi Awards

Filmography

As director

 

Year Film Title Language Notes
1977 Kokila Kannada National Film Award for Best Cinematography (Black and White)
Karnataka State Film Award for Best Screenplay
1979 Azhiyadha Kolangal Tamil
1980 Moodupani Tamil
1982 Moondram Pirai Tamil National Film Award for Best Cinematography
Filmfare Award for Best Tamil Director
1982 Olangal Malayalam Filmfare Award for Best Malayalam Director
1982 Nireekshana Telugu
1983 Oomakkuyil Malayalam
1983 Sadma Hindi Nominated—Filmfare Award for Best Story
1984 Neengal Kettavai Tamil
1985 Un Kannil Neer Vazhindal Tamil
1985 Yathra Malayalam
1987 Rettai Vaal Kuruvi Tamil
1988 Veedu Tamil National Film Award for Best Feature Film in Tamil
1989 Sandhya Raagam Tamil National Film Award for Best Film on Family Welfare
1992 Vanna Vanna Pookkal Tamil National Film Award for Best Feature Film in Tamil
1993 Marupadiyum Tamil
1995 Sathi Leelavathi Tamil
1996 Aur Ek Prem Kahani Hindi Remake of Kokila
1997 Raman Abdullah Tamil
2003 Julie Ganapathi Tamil
2005 Adhu Oru Kana Kaalam Tamil
2013 Thalaimuraigal Tamil

As cinematographer only

INDIANEWS24 MOVIES

 

Leave a Reply