728-pixel-x-90-2-learn
728-pixel-x-90
<< >>

ബാലികയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

നാഗര്‍കോവില്‍:  ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ പോലീസ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. തൃശൂര്‍ തൈക്കാട്ടുശ്ശേരി സെന്റ്‌ പോള്‍സ് പള്ളി വികാരി രാജു കോക്കനെയാണ് നാഗര്‍കോവിലിനടുത്ത്‌ പൂതപ്പാടിയിലെ ബന്ധുവീട്ടില്‍ നിന്ന് അറസ്‌റ്റുചെയ്‌തത്‌.

ആദ്യ കുര്‍ബാനയ്‌ക്കുള്ള വസ്‌ത്രങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ പ്രലോഭിപ്പിച്ചാണ്‌ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു.  വിവരം കുട്ടി വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. ഇതിനെത്തുടര്‍ന്ന് വൈദികന്‍ ഒളിവില്‍ പോകുകയായിരുന്നു.

Leave a Reply