jio 800x100
jio 800x100
728-pixel-x-90
<< >>

ജനപ്രീതി നേടി വി കെ കൃഷ്ണകുമാറിന്റെ “മൃഗറോണ”

കൊച്ചി:ലോകമാകെ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് -19  കാട്ടിലെ മൃഗങ്ങൾക്കിടയിൽ വന്നാൽ അവർ ഈ മഹാമാരിയെ എങ്ങിനെ നേടും എന്നതാണ് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട വി കെ കൃഷ്ണകുമാറിന്റെ മൃഗറോണ എന്ന കഥയുടെ സാരം.മൃഗറോണയ്ക്കൊപ്പം കൃഷ്ണകുമാറിന്റെ തന്നെ കാട്ടുമുത്തി,പൂക്കൂട എന്നീ മനോഹരങ്ങളായ കഥകൾ കൂടി ഉൾപ്പെടുത്തിയാണ് ലോഗോ ബുക്ക്സ്,മൃഗറോണ“എന്ന ബാലസാഹിത്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.പുസ്തകം ഫ്ലിപ്പ് കാർട്ടിൽ ഓൺലൈനായി ലഭ്യമാണ്.പ്രശസ്ത കവി എസ്  രമേശൻ നായർ  കേരള ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിന് നൽകി പ്രകാശനം ചെയ്തത്.ആദ്യ വിൽപ്പന ജസ്റ്റിസ് വി ജി അരുൺ ഗവണ്മെന്റ് പ്ലീഡർ കൂടിയായ അഡ്വ. സി എം നാസറിന് നൽകി നിർവ്വഹിച്ചു.Kuttithum LOGO

കുട്ടികൾക്കിടയിൽ തരംഗം തീർത്തുകൊണ്ടിരിക്കുന്ന ഈ പുസ്തകം മുതിർന്നവരും ഏറെആസ്വദിക്കുന്നുണ്ട്.മൃഗറോണ എന്ന സമാഹാരത്തിലെ പ്രഥമ കഥ ഈ കാലഘട്ടത്തിലാണ് സംഭവിക്കുന്നത്.വനരാജനായ സിംഹത്തിന്റെ നേതൃത്വത്തിൽ കാട്ടിലെ മൃഗങ്ങൾ ഏക ശരീരവും മനസുമായി മൃഗറോണ എന്ന മഹാമാരിയെ അതിശക്തവും സുദൃഢവുമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നേരിടുന്നത് ഇന്ന് ഇതേ പ്രതിരോധ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന നമ്മൾക്കോരോരുർത്തക്കും ഒരു വലിയ പാഠമാണ് പകർന്നു തരുന്നത്.ഒറ്റക്കെട്ടായി രാഷ്ട്രീയ സങ്കുചിത താല്പര്യങ്ങളില്ലാതെ മാത്രമേ നമുക്ക് കോവിഡ്  പോലുള്ള മഹാമാരികളെ നേരിടാനാകൂ എന്ന പരമ യാഥാർഥ്യബോധം പകർന്നു തരുന്നതിലൂടെ ഒരു ബാല സാഹിത്യകൃതി എന്നതിലുപരി വലിയൊരു മാനം കൈവരിക്കുന്നുണ്ട് മൃഗറോണ.ഒപ്പം വളരെ ലളിതമായി കോവിഡിനെതിരായ പ്രചരണവും പ്രതിരോധ പ്രവർത്തനങ്ങളും കുട്ടികളിലേക്ക് എങ്ങനെ സരസമായും ലളിതമായും എത്തിക്കാനാകും എന്നതിൽ മൃഗറോണ ഒരു അനുകരണീയ മാതൃകയും പാഠപുസ്തകവുമാകുകയാണ്.

മൂന്നു കഥകളോടൊപ്പം മഠം കാർത്തികേയൻ കഥകളെ ആസ്പദമാക്കി  രചിച്ച  കുട്ടിക്കവിതകൾ ഒരു നവ്യാനുഭവമാണ് കുട്ടികൾക്ക് പകർന്നു നൽകുന്നത്.കഥയുടെ ആശയം ഉൾപ്പെടുന്ന കവിതകൾ ഉൾപ്പെടുത്തി ഒരു കഥാ സമാഹാരം എന്നത് മലായാളത്തിൽ ഒരു പുതിയ  ശാഖ തുറക്കുകയാണ്.ഒപ്പം കുട്ടികൾക്ക് ഭാവനയുടെ പുതിയ ഒരു ലോകം കൂടി ലഭ്യമാകുകയാണ് എന്നത് നിസ്തർക്കമാണ്.മഠം കാർത്തികേയന്റെ ലളിത സുന്ദര പദാവലിക്ക് ഈണം നൽകി അമൃത കൃഷ്ണ പാടിയിരിക്കുന്ന  കുട്ടിക്കവിതകൾ  കുട്ടിത്തം ( KUTTITHTHAM )യൂ ട്യൂബ് ചാനലിൽ  ലഭ്യമാണ്. LINK : https://youtu.be/_2N461XIYRY

രണ്ടാമത്തെ കഥ, കാട്ടുമുത്തി ഒരു മോഷണത്തിന്റെ കാര്യം ചർച്ച ചെയ്യുന്നു. പ്രസ്തുത കേസ് കൈകാര്യം ചെയ്യുന്ന പോലീസ് നിരപരാധികളെ കുടുക്കാൻ ശ്രമിക്കുന്നത് കണ്ട കാട്ടുമൃഗങ്ങൾ സിംഹരാജനോട് സങ്കടം ഉണർത്തുകയും, പുതിയ അന്വേഷണ സംഘം F B I ഏന്ന ഫോറസ്റ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസ് ഏറ്റെടുത്തു തെളിയിക്കുന്നതും ആയ ഉദ്യോഗജനകമായ കഥയാണ് കാട്ടുമുത്തി.

മനുഷ്യരുടെ ഇടയിൽ സംഭവിക്കുന്ന മൂല്യശോഷണം അവരെ അഹന്തയും കാലുഷ്യവും നിറഞ്ഞ മനസ്സിന്റെ ഉടമകളാക്കി തീർക്കുന്നു എന്നും അത്തരത്തിലുള്ള ദുഷ്ചിന്തകൾ അവരുടെ കാഴ്ച പോലും നശിപ്പിച്ചു കഴിഞ്ഞു എന്നുമാണ് മൂന്നാമത്തെ കഥയായ  പൂക്കൂട വായനക്കാർക്ക് പകർന്നു നൽകുന്ന അനുഭവം.ആ തിരിച്ചറിവ് അവർക്ക് ഉണ്ടാക്കികൊടുക്കുന്നതാവട്ടെ പൂ വിൽക്കാൻ അവർക്കിടയിലേക്ക് വന്ന ഒരു കൊച്ചു പെൺകുട്ടിയും. നന്മ മരം അവർക്കിടയിൽ തന്നെ പൂക്കൾ വിരിച്ച് സുഗന്ധം പരത്തി നിൽപ്പുണ്ടെന്ന് തിരിച്ചറിവുണ്ടായ ആ ജനത മനസ്സിലാക്കുന്നു,ഒത്തിരി മാനങ്ങളുള്ള പൂക്കൂട എന്ന കഥയുടെ  ചലച്ചിത്ര തിരക്കഥാ രൂപം തയ്യാറാക്കുകയാണ് വി കെ കൃഷ്ണകുമാർ.ഒപ്പം മൃഗറോണ കഥാസമാഹാരത്തിന്റെ വ്യത്യസ്തമായ രണ്ടാം പതിപ്പ് തയ്യാറാക്കുന്നതിൻെറയും.ഇക്കുറി കൃഷ്ണകുമാറിന്റെ വരികൾക്ക് വർണ്ണാഭമായ വര ചന്തവും കൂട്ടിനുണ്ടാകും ഒപ്പം കുട്ടികവിതകളുടെ ആലാപനത്തിലേക്കുള്ള ലിങ്കും.മൃഗറോണയുടെ രണ്ടാം വരവ് പൂർണ്ണമായും വർണ്ണത്തിൽ ചാലിച്ച് മാഗസിൻ രൂപത്തിലായേക്കും എന്ന് കൃഷ്ണകുമാർ പറഞ്ഞു.Mrugarona YouTube Premiere - POSTER

കർമ്മം കൊണ്ട് ചാർട്ടേഡ് അക്കൗണ്ടന്റായ വി കെ കൃഷ്ണകുമാർ ബാലസാഹിത്യ രംഗത്തിനു കൂടുതൽ ചാരുത പകരുന്ന രചനകളുടെ നമ്മുടെ കുട്ടികൾക്കായി എത്തും എന്നു ഉറപ്പാണ്.കണവിള്ളിൽ മായയാണ് ഭാര്യ .കുട്ടിക്കവിതകളുടെ സംഗീതവും ആലാപനവും നിർവ്വഹിച്ച അമൃത കൃഷ്ണയാണ് മകൾ.ഭർത്താവ് പരശു റാമിനൊപ്പം തൃശൂരിൽ താമസമായ അമൃത, ഡാഡി കൂൾ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഗാനമാലപിച്ചിട്ടുണ്ട്.ഉപരി പഠനാർത്ഥം ലണ്ടനിൽ കഴിയുന്ന മകൻ ആദിത്യ കൃഷ്ണനും ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട് .

തീരെ ശുഷ്കമായി വരുന്ന മലയാള ബാലസാഹിത്യ ശാഖയിൽ കൃഷ്ണകുമാറിനെപ്പോലുള്ള പ്രതിഭകളുടെ കടന്നു വരവ് ശുഭോദർക്കമാണ്.ബാലസാഹിത്യത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഉൾക്കൊണ്ട് സമൂഹവും മാധ്യമങ്ങളും കൂടുതൽ പ്രോത്സാഹനം ഈ രംഗത്തിനു നൽകേണ്ടതുണ്ട്.

മൃഗറോണ പുസ്തക പ്രകാശനവും അവതരണവും INDIANEWS24 You Tube ചാനലിൽ ലഭ്യമാണ്.  LINK :  https://youtu.be/XPNuQVedZZs

ഇന്ത്യ ന്യൂസ് 24 നു വേണ്ടി സനു സത്യൻ തയ്യാറാക്കിയത് 

Leave a Reply