728-pixel-x-90-2-learn
728-pixel-x-90
<< >>

ബാലമുരളീകൃഷ്ണ വിടപറഞ്ഞു

ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ഡോ.എം ബാലമുരളീകൃഷ്ണ(86) അന്തരിച്ചു.ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖംകാരണം കുറച്ച് നാളായി വിശ്രമത്തിലായിരുന്നു.

രാജ്യം പദ്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള ബലമുരളികൃഷ്ണയെ കേരളം സ്വാതി സംഗീത പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

1930 ജൂലയ് ആറിനു ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണ ജനിച്ചത്.ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ‘അമ്മ മരിച്ചു.അച്ഛനില്‍ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച ശേഷം പാരുപ്പള്ളി രാമകൃഷ്ണയ്യ രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനായി സംഗീതം പഠിച്ചു തുടങ്ങി.സംഗീതത്തോടുള്ള ഇഷ്ടം മാത്രം മതിയെന്ന നിര്ബന്ധത്താൽ ആറാംക്ളാസിൽ പഠിക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു.പിന്നീട് ഒരു യൂണിവേഴ്സിറ്റിയുടെ പ്രോ ചാന്‍സലറാകുകയും വിവിധ സര്‍വകലാശാലകളില്‍ നിന്ന് ഒമ്പത് ഡോക്ടറേറ്റ് നേടുകയും ചെയ്തു.സംഗീതജ്ഞന്‍ എന്നതിന് പുറമെ സംഗീത സംവിധായകന്‍, നടന്‍,കവി എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു.വിവിധ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും ബാലമുരളീകൃഷ്ണ വിദഗ്ധനായിരുന്നു.പതിനഞ്ചാം വയസില്‍ ബാലമുരളി കൃഷ്ണ 72 മേളകര്‍ത്താ രാഗങ്ങളിലും പ്രാവീണ്യം നേടി.

INDIANEWS24.COM Chennai

Leave a Reply