728-pixel-x-90-2-learn
728-pixel-x-90
<< >>

ബാലഭാസ്‌കറിന്റെ മൃതദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു.

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മൃതദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രി തോമസ് ഐസക് എന്നിവര്‍ അടക്കം നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തി.
വൈകീട്ട് 4 മണി മുതല്‍ കലാഭവനിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. നാളെ തൈക്കാട് ശാന്തികവാടത്തിലായിരിക്കും ബാലഭാസ്‌കറിന്റെ സംസ്‌കാരം നടക്കുക.

Leave a Reply