jio 800x100
jio 800x100
728-pixel-x-90
<< >>

ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ബാലഭാസ്‌കറിന് ശനിയാഴ്ച ബോധം തെളിഞ്ഞു. ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി.ഭാര്യ ലക്ഷ്മിക്ക് മയക്കത്തിനിടയില്‍ ഇടയ്ക്ക് ബോധം തെളിയുന്നുണ്ട്.
ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ തിരവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ച് തകര്‍ന്നത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. .

Leave a Reply