728-pixel-x-90-2-learn
728-pixel-x-90
<< >>

ബാലഭാസ്കര്‍ അന്തരിച്ചു

തിരുവനന്തപുരം:വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വയലിന്‍ മാന്ത്രികനും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു.ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് പള്ളിപ്പുറത്ത് വച്ചുണ്ടായ കാറപകടത്തില്‍ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാലഭാസ്കര്‍ അന്ന് തന്നെ മരിച്ചിരുന്നു.അപകടത്തില്‍ പരിക്കേറ്റ ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും ചികിത്സയില്‍ തുടരുകയാണ്.തലച്ചോറിനും നട്ടെല്ലിനും കഴുത്തെല്ലിനും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റിരുന്ന ബാലഭാസ്കറിനെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ സ്ഥിതി വഷളാകുകയായിരുന്നു.ചന്ദ്രന്റെയും ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച ബാലഭാസ്കറിനു നാല്‍പ്പത് വയസായിരുന്നു.

INDIANEWS24 TVPM DESK

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന, പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ (4…Read more at: https://www.manoramaonline.com/news/latest-news/2018/10/02/violinist-balabhaskar-passed-away.html

Leave a Reply