728-pixel-x-90-2-learn
728-pixel-x-90
<< >>

ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി

മലയാള സിനിമയിലെ ഓള്‍ റൗണ്ടര്‍ എന്നറിയപ്പെടുന്ന ബാലചന്ദ്ര മേനോന്‍ ലിംക ബുക്‌സ് ഓഫ് റെക്കോഡില്‍ ഇടം നേടി. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ഈ ആംഗീകാരം ലഭിച്ചിരിക്കുന്നത്.

കൊല്ലത്ത് ജനിച്ച താന്‍ ഓരോ പടവും ചവിട്ടി കയറിയത് പ്രേക്ഷകരുടെ കൈ പിടിച്ചാണെന്ന് ഈ സന്തോഷം പങ്കുവച്ച് അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രചന, സംവിധാനം, അഭിനയം തുടങ്ങി സിനിമയിലെ സമഗ്ര മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരില്‍ ലോക റെക്കോഡ് തന്നെയുണ്ട്. കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്ത സ്വന്തം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് 29 ചിത്രങ്ങളിലാണ്. ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ ബാലചന്ദ്ര മേനോന് തൊട്ടുപിന്നിലുള്ളത് അമേരിക്കന്‍ ചലച്ചിത്രകാരന്‍ വൂഡി അലന്‍ ആണ്. 26 സിനിമകളാണ് അദ്ദേഹം രചനയും സംവിധാനവും നിര്‍വ്വഹിച്ച് അഭിനയിച്ചിരിക്കുന്നത്.

39 സിനിമകളാണ് ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്തിട്ടുള്ളത്. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇതു കൂടാതെ ചില സിനിമകള്‍ക്ക് വേണ്ടി ഗനരചനയും നടത്തിയിട്ടുണ്ട്.

Leave a Reply