728-pixel-x-90-2-learn
728-pixel-x-90
<< >>

ബാറുകൾ പൂട്ടിയിട്ടും ബിവറേജസിൽ കച്ചവടം കുറഞ്ഞു

തിരുവനന്തപുരം:നിര്ദ്ദിഷ്ട നിലവാരം പാലിക്കാത്തതിന്റെ പേരിൽ നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് കേരളത്തിലെ നൂറുകണക്കിന് ബാറുകൾ താല്ക്കാലികമായി പൂട്ടിയിട്ടും ബിവറേജസ് വഴിയുള്ള മദ്യ വിതരണത്തിൽ ഗണ്യമായി കുറവ് സംഭവിച്ചു എന്ന് സർക്കാര്‍ കണക്കുകൾ.2013-2014 സാമ്പത്തിക വർഷത്തിൽ ലഭ്യമായ കണക്കുകൾ വച്ച് 3.66 ലക്ഷം കെയ്സുകളുടെ കുറവാണ് വിദേശ മദ്യ കച്ചവടത്തിൽ ഉണ്ടായിരിക്കുന്നത്.

ബാറുകൾ പൂട്ടിയിട്ടും കള്ള് ഷാപ്പുകളിലും കാര്യമായി കച്ചവടം കൂടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.ചാരായ നിരോധനത്തിന് ശേഷം മദ്യ ഉപഭോക്താക്കളുടെയും കച്ചവടക്കാരുടെയും വളരെയധികം എതിർപ്പ് ക്ഷണിച്ചു വരുത്തിയ നടപടിയായിട്ടാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ വിലയിരുത്തപ്പെട്ടിരുന്നത്.എന്നാൽ ഈ വിമർശനങ്ങൾ വസ്തുതക്ക് നിരക്കാത്തതാണ് എന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കുകൾ വെക്തമാക്കുന്നു

ബാറുകളിലും, കള്ള് ഷാപ്പുകളിലും,സർക്കാരിന്റെ വിതരണ ശൃംഖലയായ ബിവേറേജസിലും സപ്ലൈക്കോയിലും പോലും നിലവാരം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നു എന്ന പരാതി വളരെ ശക്തമാണ് .പുതിയ തലമുറയിൽ പെട്ടവർ ഇത്തരം വിമർശനങ്ങളെ വളരെ ഗൌരവത്തോടെ നോക്കി കാണുന്നവർ ആണ് എന്നതും മദ്യത്തിന്റെ ഉപഭോഗത്തിൽ കുറവ് വരാൻ കാരണമായിട്ടുണ്ട് എന്നാണ് കരുതുന്നത്.

Leave a Reply