728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി:ബാര്‍ കോഴ കേസില്‍ ക്വിക്ക് വേരിഫിക്കേഷന്‍ വൈകുന്നതിന്റെ കാരണമെന്തെന്ന് ഹൈക്കോടതി.കേസ് സംബന്ധിച്ച വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കണെന്നും സര്‍ക്കാരിനോട് വ്യാഴാഴ്ച്ച ആവശ്യപ്പെട്ടു.

സാധാരണയായി ക്വിക്ക് വെരിഫിക്കേഷന് ഏഴു ദിവസമാണ് അനുവദിക്കാറുള്ളത്.ഇത് 15 ദിവസം വരെയും ആകാറുണ്ട്.അപൂര്‍വം ചില കേസുകളില്‍ 45 ദിവസത്തെ സമയം നല്‍കും.ഇത്തരത്തില്‍ എന്തു പ്രത്യേകതയാണ് ഈ കേസിനുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.ധനമന്ത്രി കെ എം മാണി കോഴവാങ്ങിയതായി ആരോപണമുയര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്വക്ക് വേരിഫിക്കേഷന് ഉത്തരവിട്ടത്.ഇതില്‍ ആരോപണം ശരിയെന്നു കണ്ടാല്‍ അന്വേഷണ സംഘത്തിന് കേസെടുത്ത് മുന്നോട്ട് പോകാമെന്ന് ഇതിനായി നിയോഗിച്ച ദക്ഷിണ മേഖലാ വിജിലന്‍സ് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ആഭ്യന്തര മന്ത്രി നിര്‍ദേശവും നല്‍കിയിരുന്നതാണ്.എന്നാല്‍ അസാധാരണമായി ക്വക്ക് വേരിഫിക്കേഷന്‍ നീണ്ടുപോയിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

വിജിലന്‍സ് നടപടി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.സിപിഐ നേതാവ് വി എസ്  സുനില്‍കുമാറാണ് ഹര്‍ജി നല്‍കിയത്.കേസ് അടുത്ത മാസം രണ്ടിന് പരിഗണിക്കും.

INDIANEWS24 KOCHI

Leave a Reply