jio 800x100
jio 800x100
728-pixel-x-90
<< >>

ബാര്‍ കോഴ: ഹൈക്കോടതി വിധി മാണിക്കെതിരെ

കൊച്ചി:ബാര്‍ കോഴ ക്കേസില്‍ ഹൈക്കോടതി തീരുമാനം മന്ത്രി കെ എം മാണിക്കെതിരെ.തുടരന്വേഷണത്തിന് എന്തിനാണിത്ര ആശങ്കയെന്ന് കോടതി ചോദിച്ചു.മാണി മന്ത്രി സ്ഥാനത്തിന് ഒഴിഞ്ഞില്ലെങ്കില്‍ സംശയത്തിന് ഇട നല്‍കുനമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി തീരുമാനം ഹൈക്കോടതി തിങ്കളാഴ്ച്ച ശരിവച്ചു.കേസ് തുടരന്വേഷണം നടത്തുന്നതില്‍ എന്താണിത്ര ആശങ്കയെന്ന് ചോദിച്ച കോടതി പൊതു ജനങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ കോടതിക്കും ആശങ്കയുണ്ടെന്ന് പറഞ്ഞു.മാണിക്കെതിരെ മതിയായ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളികളഞ്ഞുകൊണ്ടായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്‍മേലാണ് ജസ്റ്റീസ് ബി കമാല്‍പാഷ ഇന്ന് വിധി കല്‍പ്പിച്ചത്.

വിജിലന്‍സിന്റെ അപ്പീലിന്‍മേല്‍ വിധി പ്രഖ്യാപിച്ച ഹൈക്കോടതി പരാമര്‍ശത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ – ‘അന്വേഷണത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കു സംശയം തോന്നുന്ന രീതിയില്‍ ഒന്നുമുണ്ടാകരുത്.സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം.ഈ കേസില്‍ മന്ത്രിയാണ് ആരോപണ വിധേയന്‍.പദവിയില്‍ തുടരുന്നത് സംശയത്തിന് ഇടനല്‍കും.അന്വേഷണം സത്യസന്ധമായിരിക്കണം.ഇക്കാര്യത്തില്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ല.’

INDIANEWS24.COM Kochi

Leave a Reply