728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്‌

കൊച്ചി:ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്നിട്ടുള്ള കോഴ ആരോപണം അതീവ ഗുരുതരമായതാണെന്നും ഇതിനെതിരെ സി ബി ഐ അന്വേഷണം വേണമെന്നും
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.മദ്യനയം സംബന്ധിച്ച് കോടതി വിധികള്‍ മാറിമറിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന് ജനങ്ങള്‍ക്ക് ഒരു വ്യക്തതയും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

കെ എം മാണിക്ക് മന്ത്രി സഭയില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ ഗൂഡാലോചന നടന്നെന്ന പ്രതികരണം കാര്യമായെടുക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് വി എസ് മറുപടി നല്‍കി.

INDIANEWS24COM KOCHI

Leave a Reply