728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.കേസിന്റെ അന്വേഷണത്തില്‍ ഇടപെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് അഭിപ്രായപ്പെട്ട കോടതി സി ബി ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചു.ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ എം ഷെഫീക്കും അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബാര്‍ കോഴ ആരോപണത്തെ കുറിച്ച് സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുന്‍ എം എല്‍ എ. എ വി താമരാക്ഷനാണ് ഹര്‍ജി നല്‍കിയത്.അതേസമയം കേസില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത് മന്ത്രിക്കെതിരെ ആയതിനാല്‍ അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടരുതെന്നും സത്യം പൂര്‍ണമായും പുറത്ത് കൊണ്ടുവരണമെന്നും കോടതി വിജിലന്‍സിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കി.

INDIANEWS24 KOCHI

Leave a Reply