jio 800x100
jio 800x100
728-pixel-x-90
<< >>

ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന് നിയമോപദേശം.വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്.അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

കേസെടുക്കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്നാണ് അറിയുന്നത്.എന്നാല്‍ കേസെടുക്കേണ്ടെന്ന് വിജിലന്‍സ് പ്രോസിക്യൂഷന്‍ മേധാവിയുടെ നിയമോപദേശവും ലഭിച്ചിട്ടുണ്ട്.ഇത്തരത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ വന്നതോടെഇതുസംബന്ധിച്ച അനിശ്ചിതത്വം ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി ബാറുടമകളോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ഒരുകോടി വാങ്ങിയെന്നുമായിരുന്നു ആരോപണം.ആരോപണത്തെ തുടര്‍ന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം അന്വേഷണം നടത്തിവന്നത്.പ്രാഥമിക ആന്വേഷണത്തിനിടെ ആരോപണത്തില്‍ കാമ്പുണ്ടെന്നു കണ്ടാല്‍ കേസെടുക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

INDIANEWS24 TVPM

Leave a Reply