728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: ബാബു രാജിവെക്കാന്‍ തീരുമാനിച്ചു

കൊച്ചി:ബാര്‍ കോഴ ആപോപണത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ് ഐ ആര്‍) സമര്‍പ്പിച്ച് അന്വേഷണം തുടരാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി കെ ബാബു രാജിവെക്കുന്നതായി അറിയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച് രാജിക്കാര്യം അറിയിച്ചെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം തുടരണമെന്ന് ശനിയാഴ്ച്ച കോടതി ഉത്തരവിട്ടു.

മന്ത്രി ബാബു ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് ദ്രുതപരിശോധന നടത്തിയിരുന്നു.ഇതിന്റെ റിപ്പോര്‍ട്ട് ശനിയാഴ്ച്ച പരിശോധിച്ച തൃശൂരിലെ വിജിലന്‍സ് കോടതി ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയായിരുന്നു.ഉത്തരവ് വന്ന് അധികം താമസിയാതെ ബാബു രാജിക്കൊരുങ്ങി.

വിജിലന്‍സ് റിപ്പോര്‍ട്ടിന്‍മേല്‍ കോടതി സര്‍ക്കാരിനെതിരെയും വിജിലന്‍സിനെതിരെയും രൂക്ഷ വിമര്‍ശനം നടത്തി.വിജിലന്‍സിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും നഷ്ടമായെന്ന് കോടതി പറഞ്ഞു.കൈക്കൂലി വാങ്ങുന്ന പോലെ തന്നെ നല്‍കുന്നതും കുറ്റമാകുന്നതിനാല്‍ ചാനലുകളിലൂടെ കോഴ നല്‍കിയതായി വെളിപ്പെടുത്തിയ ബാര്‍ ഉടമ ഡോ. ബിജു രമേശിനെതിരെയും കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

INDIANEWS24.COM Kochi

Leave a Reply