728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: കെ എം മാണി ഒന്നാം പ്രതി

തിരുവനന്തപുരം:ബാര്‍ കോഴ കേസില്‍ ധനകാര്യ മന്ത്രി കെ എം മാണിക്കെതിരെ കേസെടുത്തു.മാണിയെ ഒന്നാംപ്രതിയാക്കി പൂജപ്പുര സ്‌പെഷല്‍ വിജിലന്‍സ് സെല്ലാണ് കേസെടുത്തത്.കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം ഹൈക്കോടതിയെ അറിയിക്കും.

കേസില്‍ അന്വേഷണ സംഘത്തെ മാറ്റിയിട്ടുണ്ട്. എസ് പി. എസ് സുകേശന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും അന്വേഷണം നടത്തുക.

ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംങ് പ്രസിഡന്റ് ബിജു രമേശ്,അദ്ദേഹത്തിന്റെ ഡ്രൈവര്‍, അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു കേസ് എടുക്കാമെന്നാണു വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വ. അഗസ്റ്റിന്റെ നിയമോപദേശം. ബാറുകള്‍ തുറക്കാന്‍ മന്ത്രി മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണമാണു വിജിലന്‍സ് അന്വേഷിച്ചത്.മൊഴികളില്‍ കുറ്റകൃത്യം വെളിവായാല്‍ അന്വേഷണ ഉദ്യോഗസ്ഥനു കേസ് റജിസ്റ്റര്‍ ചെയ്യാമെന്നാണു ലളിതകുമാരി കേസിലെ സുപ്രീം കോടതി ഉത്തരവ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.പ്രാഥമിക ഘട്ടത്തില്‍ ഇതിന്റെ നിജസ്ഥിതി പൂര്‍ണമായും അറിയേണ്ടതില്ലെന്നും വിശദ അന്വേഷണത്തിലാണു കാര്യങ്ങള്‍ വ്യക്തമാകേണ്ടതെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.അതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാമെന്നായിരുന്നു നിയമോപദേശം.

INDIANEWS24 TVPM

Leave a Reply