728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാം

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ലോകായുക്ത വ്യക്തമാക്കി.ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴി പുറത്തായതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ഇക്കാര്യം പ്രസ്താവിച്ചത്.എന്നാല്‍ കേസെടുക്കുന്നത് സുപ്രീംകോടതി മാനദണ്ഡങ്ങളനുസരിച്ചായിരിക്കണമെന്നും നിര്‍ദേശിച്ചു.

മന്ത്രിമാര്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു.കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ജൂണ്‍ 22നകം സമര്‍പ്പിക്കാനും അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം മന്ത്രിമാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണം.

നേരത്തെ ധനമന്ത്രി കെ എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു,ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ആരോപണമുണ്ടായിരുന്നു.ഇതിന്‍മേലുള്ള അന്വേഷണം നടന്നുവരികെയാണ് എക്‌സൈസ് മന്ത്രി കെ ബാബു പത്ത് കോടി കൊഴ വാങ്ങിയതായുള്ള മൊഴി പുറത്തായത്.

INDIANEWS24.COM TVPM

Leave a Reply